HOME
DETAILS
MAL
ഒന്നൊന്നായി വാഗ്ദാനങ്ങള്‍ പാലിക്കുന്നു - അവകാശവാദവുമായി ട്രംപ്
backup
April 13 2017 | 04:04 AM
വാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നല്കിയ വാഗ്ദാനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി തങ്ങള്‍ നടപ്പില്‍ വരുത്തുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിര്‍ത്തി സംബന്ധിച്ച കാര്യമായാലും ഊര്‍ജ്ജം, തൊഴില്‍ തുടങ്ങി എല്ലാ മേഖലകളിലായാലും പുരോഗതി കൈവരിച്ചെന്നും ട്രംപ് അവകാശപ്പെട്ടു.
വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. തൊഴിലവസരങ്ങള്‍ തിരിച്ചു വരുന്നു. അനധികൃത കുടിയേറ്റം ഇല്ലാതാവുന്നു. നീതിയും നിയമവും വ്യവസ്ഥാപിതമാക്കി. അമേരിക്ക വീണ്ടും ഉന്നതമായ അവസ്ഥയിലേക്കെത്തുകയാണ്. ട്രംപ് ട്വീറ്റ് ചെയ്തു.
രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."