ന്യൂസിലന്‍ഡില്‍ പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി മരിച്ചു
കൊടുങ്ങല്ലൂര്‍: ന്യൂസിലന്‍ഡില്‍ മുസ്ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി മരിച്ചതായി സ്ഥിരീകരിച്ചു.തിരുവള്ളൂര്‍ പൊന്നാത്ത് അബ്ദുള്‍ നാസറിന്റെ ഭാര്യ അന്‍സി (27)യാണ് മരിച്ചത്.വെടിവെയ്പ്പിനെ തുടര്‍ന്ന് അന്‍സിയെ കാണാതായതായി പറയപ്പെട്ടിരുന്നു.
ആക്രമണ സമയത്ത് അന്‍സിയോടൊപ്പം പള്ളിയിലുണ്ടായിരുന്ന നാസര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.ന്യൂസിലന്‍ഡില്‍ ലിന്‍കോണ്‍ യൂണിവേഴ്സിറ്റിയില്‍ അഗ്രി ബിസിനസ്സ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിനിയാണ് അന്‍സി. ഭര്‍ത്താവ് നാസര്‍ അവിടെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്.
ഒരു വര്‍ഷം മുന്‍പാണ് നാസറും അന്‍സിയും ന്യൂസിലന്‍ഡിലേക്ക് പോയത്.ഭീകരാക്രമണം നടന്ന ക്രൈസ്റ്റ് ചര്‍ച്ചിലാണ് അന്‍സി ഭര്‍ത്താവുമൊത്ത് താമസിക്കുന്നത്.വെള്ളിയാഴ്ച്ച ഇന്ത്യന്‍ സമയം ആറ് മണിയോടെ നാസര്‍ നാട്ടിലേക്ക് ഫോണ്‍ വിളിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.ഭീകരാക്രമണ സമയത്ത് പള്ളിയില്‍ അന്‍സി ഉണ്ടായിരുന്നതായും കാലിന് പരുക്കേറ്റ അന്‍സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് ആദ്യം ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.
കൊടുങ്ങല്ലൂര്‍ ടി.കെ.എസ് പുരം കരിപ്പാക്കുളത്ത് പരേതനായ അലി ബാവയുടെ മകളാണ് അന്‍സി.രണ്ട് വര്‍ഷം മുന്‍പാണ് അന്‍സിയും നാസറും വിവാഹിതയായത്.
[playlist type="video" ids="707421"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."