HOME
DETAILS
MAL
സമൂഹ വ്യാപനസാധ്യത പഠിക്കാന്‍ ഐ.സി.എം.ആര് സംഘമെത്തി
backup
May 23 2020 | 03:05 AM
കൊച്ചി: കൊവിഡ് രോഗ വ്യാപനവും രോഗ പ്രതിരോധ തോതും കണ്ടെത്താനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സംഘടിപ്പിക്കുന്ന സെറോ സര്‍വേക്ക് എറണാകുളത്ത് തുടക്കമായി. രാജ്യമൊട്ടാകെ 69 ജില്ലകളില്‍ ആണ് സര്‍വേ നടത്തുന്നത്. ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞന്മാരായ ഡോ.വിമിത് സി.വില്‍സണ്‍, ഡോ.വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപത് അംഗ സംഘവും, ജില്ല ആരോഗ്യ വിഭാഗത്തിലെ പത്ത് ലാബ് ടെക്നിഷ്യന്മാരും പത്ത് ആശ പ്രവര്‍ത്തകരും ചേര്‍ന്ന് പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് സര്‍വേ നടത്തുന്നത്. സംസ്ഥാനത്ത് പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളാണ് സര്‍വേക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ഓരോ പോയിന്റുകളില്‍ നിന്നും നാല്പത് സാംപിളുകള്‍ വീതം ജില്ലയില്‍ നിന്നാകെ 400 സാംപിളുകള്‍ ആയിരിക്കും ഐ.സി.എം. ആര് ശേഖരിക്കുന്നത്.
ജില്ലയിലെ വ്യത്യസ്തങ്ങളായ പത്ത് പ്രദേശങ്ങളില്‍ നിന്നാവും സാംപിളുകള്‍ ശേഖരിക്കുന്നത്. ഐ.സി.എം.ആറും പൂനെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച എലിസ ടെസ്റ്റ് സംവിധാനം ഉപയോഗിച്ചായിരിക്കും പരിശോധനകള്‍ നടത്തുന്നത്. ചെന്നൈ ഐ.സി.എം.ആര് - എന്‍.ഐ.ആര്.ടി ഇന്റര്‍മീഡിയേറ്റ് റഫറന്‍സ് ലബോറട്ടറിയില്‍ ആയിരിക്കും കേരളത്തില്‍ നിന്നുള്ള സാംപിളുകള്‍ പരിശോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."