HOME
DETAILS
MAL
മൊഴി മാറ്റി പൊലിസിനെ കുഴക്കി കേഡല്‍; കൊലപാതകത്തിന് കാരണം അച്ഛനോടുള്ള വൈരാഗ്യമെന്ന് പുതിയ മൊഴി
backup
April 13 2017 | 05:04 AM
തിരുവനന്തപുരം: നന്ദന്‍കോട് കൊലപാതകത്തിന് കാരണം അച്ഛനോടുള്ള വൈരാഗ്യമെന്ന് മകന് കേഡലിന്റെ പുതിയ മൊഴി. അച്ഛനെ കൊലപ്പെടുത്താന്‍ മുന്‍പും ശ്രമിച്ചിരുന്നു,അത് പാളിപ്പോയി. അച്ഛന്റെ സ്വഭാവദൂഷ്യമാണ് വൈരാഗ്യത്തിന് കാരണമെന്നും കേഡല്‍ മൊഴി നല്കി. ഏപ്രില്‍ രണ്ടിനാണ് ആദ്യം കൊല നടത്താന്‍ ഉദ്ദേശിച്ചത്. എന്നാല്‍ അന്ന് നടപ്പിലാക്കാനായില്ല. കൊലപാതകത്തിനു മുന്‍പ് ഡമ്മിയുണ്ടാക്കി പരിശീലിക്കുകയും ചെയ്തിരുന്നു.
കേഡലിനെ ഇന്ന് വീട്ടിലെത്തിച്ച് തെളിവ് നടത്തും. കന്റോണ്‍മെന്റ് എസിയുടെ നേത്യത്വത്തിലുള്ള സംഘം പതിനൊന്ന് മണിക്കാണ് തെളിവെടുപ്പ് തുടങ്ങുക. അഞ്ച് ദിവസത്തേക്ക് പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."