HOME
DETAILS
MAL
സ്പ്രിംഗ്ലര്‍ ഇടപാടില്‍ സി.ബി.ഐ അന്വേഷണം വേണം: ചെന്നിത്തല
backup
May 23 2020 | 03:05 AM
തിരുവനന്തപുരം: ഹൈക്കോടതിയില്‍ സര്‍ക്കാര്‍ മലക്കംമറിഞ്ഞെങ്കിലും അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറുമായുള്ള ഇടപാടില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
സി.ബി.ഐ അന്വേഷണം വന്നാല്‍ മാത്രമേ ഈ കമ്പനിയെ എങ്ങനെ തെരഞ്ഞെടുത്തു, അതിന്റെ രീതി എന്താണ്, പോയ അഞ്ചു ലക്ഷം ഡാറ്റയുടെ സ്ഥിതിയെന്താണ്, ഡാറ്റ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോ, വാണിജ്യ ആവശ്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗപ്പെടുത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വെളിച്ചത്തുവരൂ. കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സ്പ്രിംഗ്ലര്‍ എന്ന കമ്പനി വിറ്റു കാശാക്കുമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."