ആശുപത്രി മേല്‍ക്കൂരയില്‍ യുവാവിന്റെ മൃതദേഹം; വിമാനത്തില്‍ നിന്ന് തള്ളിയിട്ടതാണെന്ന് ദൃക്‌സാക്ഷി
മെക്‌സികോ സിറ്റി: മെക്‌സികോയിലെ സിനാലോവയില്‍ ആശുപത്രി ടെറഫസില്‍ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ഇയാളെ വിമാനത്തില്‍ നിന്ന് തള്ളിയിട്ടതാണെന്ന് ദൃക്‌സാക്ഷി പറഞ്ഞതായി റിപ്പോര്‍ട്ട്.
പ്രദേശിക സമയം 7.30 ഓടു കൂടിയാണ് സംഭവം. ആശുപത്രിക്ക് പുറത്തു നില്‍ക്കുകയായിരുന്ന നാട്ടുകാരനാണ് സംഭവം കണ്ടത്. ആശുപത്രിക്ക് മുകളിലൂടെ താഴ്ന്നു പറന്ന വിമാനത്തില്‍ നിന്ന് ഒരാളെ താഴേക്ക് തള്ളിയിടുകയായിരുന്നെന്ന് ഇയാള്‍ പറയുന്നു.
ആശുപത്രിയുടെ ടെറസില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതായി സംസ്ഥാനത്തെ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ജീസസ് മാര്‍ട്ടിന്‍ റോബിള്‍സ് സ്ഥീരീകരിച്ചു. മൃതദേഹത്തില്‍ ശക്തമായ ആഘാതത്തെ തുടര്‍ന്ന് മുറിവുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിമാനത്തില്‍ തള്ളിയിട്ടപ്പോഴാണ് മരിച്ചതെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
60 കിലോമീറ്ററിനുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ വേറെയും കണ്ടെത്തിയിട്ടുണ്ടെന്നും മയക്കു മരുന്ന് മാഫിയ ശക്തമായതിനാല്‍ അവരുടെ ഇരകളാകാന്‍ സാധ്യതയുണ്ടെന്നും പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു. കാര്‍ഷിക മേഖലയായതിനാല്‍ കൃഷിക്ക് മരുന്നു തളിക്കാനും മറ്റും സ്ഥിരമായി വിമാനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥലമാണെന്നും ആരോഗ്യ വകുപ്പ് പറയുന്നു.
മൂന്നു മൃതദേഹങ്ങളും പുറം തള്ളിയത് ഒരേ വിമാനത്തില്‍ നിന്നാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."