ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം: മന്ത്രി
കൊല്ലം: ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ നിറവേറ്റണമെന്ന് മന്ത്രി കെ.ടി ജലീല്‍. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി അവലോകനം നടത്തുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പഞ്ചായത്തുതലത്തില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇന്നത്തെ തലമുറയെ മുന്‍നിര്‍ത്തി മാത്രമല്ല ഭാവികൂടി കണക്കിലെടുത്തുള്ള പദ്ധതികളാണ് വിഭാവനം ചെയ്യേണ്ടത്.
പദ്ധതി വിനിയോഗത്തില്‍ നൂറ് ശതമാനം നേട്ടം കൈവരിച്ച കൊല്ലം കോര്‍പറേഷനും 94 ശതമാനം കാഴ്ചവച്ച മറ്റു തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്ന് ജില്ലയെ സംസ്ഥാന തലത്തില്‍ മുന്നിലെത്തിച്ചത് ശ്രദ്ധേയമായി. ഇതേ മാതൃക ഇക്കൊല്ലവും നിലനിര്‍ത്താനാകണം. സ്പില്‍ഓവര്‍ പ്രവൃത്തികള്‍ക്ക് ഇനി മുതല്‍ അനുമതി നല്‍കാതിരിക്കാനാണ് തീരുമാനം.
ജില്ലയില്‍ ഇക്കൊല്ലം 9,748 പദ്ധതികളുടെ പരിശോധന പൂര്‍ത്തിയായി. 4,217 പദ്ധതികള്‍ക്ക് സാങ്കേതികാനുമതി നല്‍കി കഴിഞ്ഞു. 3,629 പദ്ധതികളുടെ നിര്‍വഹണം തുടങ്ങിയിട്ടുമുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ 21.57 ശതമാനം നിര്‍വഹണ പുരോഗതിയാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി. സി.എസ്.ഐ കണ്‍വന്‍ഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷയായി. മേയര്‍ വി. രാജേന്ദ്രബാബു സംസാരിച്ചു. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പ്ലാനിങ് ഓഫിസര്‍ പി. ഷാജി, ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി എം. വിശ്വനാഥന്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."