കൊവിഡ്: ബ്രസീലില്‍ മരണം 20,000 കടന്നു
ബ്രസീലിയ: ലാറ്റിനമേരിക്കയെ പുതിയ കൊവിഡ് പ്രഭവ കോന്ദ്രമാക്കുന്നതരത്തില്‍ ബ്രസീലില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. കഴിഞ്ഞദിവസം 24 മണിക്കൂറിനിടെ ബ്രസീലില്‍ 1,188 പേരാണ് മരണത്തിന് കീഴടങ്ങിയത്.
ഇതോടെ മരണം 20,112 ആയി ഉയര്‍ന്നു. 310,000ല്‍ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പരിശോധനകള്‍ കുറവായതിനാല്‍ ഔദ്യോഗിക കണക്കുകളെക്കാള്‍ കൂടുതല്‍ രോഗികള്‍ ഉണ്ടാവാനിടയുണ്ടെന്നും ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ തന്നെ വ്യാക്തമാക്കുന്നുണ്ട്. കൊവിഡ് രോഗികളുടെ ആധിക്യത്തില്‍ ബ്രസീലിലെ സോവോപോളൊ, റിയോ ഡി ജനീറോ എന്നീ നഗരങ്ങളിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായിരിക്കുന്നകയാണ്. രോഗികള്‍ക്കായി കിടക്കളും മറ്റ് സൗ കര്യങ്ങളും അധികം ഏര്‍പ്പെടുത്തിയെങ്കിലും അതെല്ലാം അപര്യാപ്തമാക്കുന്ന രീതിയിലാണ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. ഇത് അധികൃതരെ കുഴക്കുകയാണ്.
മെക്‌സിക്കോയില്‍ കഴിഞ്ഞ ദിവസം 424 മരണങ്ങളും 2248 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. പെറുവില്‍ രോഗുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ചിലിയിലും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് മഖലയേ ആശങ്കയിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."