HOME
DETAILS

ലഹരി വിരുദ്ധ ദിനം ആചരിച്ചു

  
backup
June 27 2018 | 04:06 AM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%86%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d-2

 


വടകര: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വടകര എം.ഇ.എസ് കോളജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ വടകര പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു.
യുവാക്കളിലും വിദ്യാര്‍ഥികളിലും വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗവും അതുണ്ടാക്കുന്ന സാമൂഹിക പ്രശ്‌നങ്ങളും ആധാരമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. പ്രിന്‍സിപ്പല്‍ ഡോ. ജമാല്‍ മുഹമ്മദ്, ഡിപ്പാര്‍ട്‌മെന്റ് ഹെഡ് ഡോ. ആശാലത അധ്യാപകരായ സുമേഷ്, ഷഹല നേതൃത്വം നല്‍കി. നാദാപുരം: യുവതലമുറയെയും വിദ്യാര്‍ഥികളെയും കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരേ ടി.ഐ.എം ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ റാലിനടത്തി. 'നമ്മുടെ മക്കളെ ലഹരിപ്പിശാചിന് കൊടുക്കരുത്' എന്ന സന്ദേശവുമായി നടത്തിയ റാലിയില്‍ നിഷ്‌ക്കളങ്ക ബാല്യത്തെ റാഞ്ചിയെടുക്കുന്ന ലഹരിപ്പിശാചിന്റെ കൂറ്റന്‍ ദൃശ്യം പ്രദര്‍ശിപ്പിച്ചു.
നാദാപുരം ടൗണില്‍ ലഹരിക്കെതിരേ ലഘുലേഖ വിതരണവും നടത്തി. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ടി.കെ അസ്‌ലം മാസ്റ്റര്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'എരിഞ്ഞടങ്ങും മുന്‍പ്'എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും വിദ്യാര്‍ഥികള്‍ക്കായി കൊളാഷ് മത്സരവും നടത്തി.സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ ജൂനിയര്‍ റെഡ്‌ക്രോസ്, ഗൈഡ്‌സ് പങ്കെടുത്തു. ഹെഡ് മാസ്റ്റര്‍ ഇ. സിദ്ദിഖ് . ടി.കെ അസ് ലം, മണ്ടോടി ബഷീര്‍, കെ. സുബൈര്‍, സമീറ എം, രാധ ഒ.കെ, റംല പി.കെ, ടി.എം ഷഹര്‍ബാന്‍ നേതൃത്വം നല്‍കി.
എടച്ചേരി: ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എടച്ചേരി പൊലിസും നരിക്കുന്ന് യു.പി സ്‌കൂളും ചേര്‍ന്ന് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എടച്ചേരി പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ കെ. പ്രതീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ പ്രധാനാധ്യാപിക സുമ അധ്യക്ഷയായി. വായനവാരവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി. സിവില്‍ പൊലിസ് ഓഫിസര്‍ കെ. രമേശന്‍ ബോധവല്‍കരണ ക്ലാസിന് നേതൃത്വം നല്‍കി. അധ്യാപകരായ ശ്രീജ, ബിജീഷ്, രാധിക സംസാരിച്ചു.
അഴിയൂര്‍: ഈസ്റ്റ് യു.പി സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു.ചോമ്പാല പൊലിസ് എ.എസ്.ഐ സാബു കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കെ. മനോജ് അധ്യക്ഷനായി. ക്ലബ് കണ്‍വീനര്‍ എസ്. ശ്രീനിഷ സ്വാഗതവും അനാമിക, കെ.പി നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago