ഹോങ്കോങ്ങിന് കടിഞ്ഞാണിടാന്‍ ചൈന
വ്യാപക പ്രതിഷേധം; മുന്നറിയിപ്പുമായി യു.എസ്
ഹോങ്കോങ്: സ്വയംഭരണ പ്രദേശമായ ഹോങ്കോങില്‍ പുതിയ ദേശീയ സുരക്ഷാനിയമം നടപ്പാക്കാനൊരുങ്ങി ചൈന. ഹോങ്കോങിന്റെ സ്വാതന്ത്ര്യത്തെ ഗുരുതരമായി ബാധിക്കുന്നതാണ് ചൈന നിര്‍ദേശിച്ച നിയമം. രാജ്യദ്രോഹം, കൂറുമാറ്റം, അട്ടിമറി പ്രവര്‍ത്തനം, വിപ്ലവം തുടങ്ങിയവ നിരോധിക്കുന്നതാണ് പുതിയ കരട് നിയമം. കോണ്‍ഗ്രസില്‍ പാസായാല്‍ ഉടനെ നിയമം നടപ്പാകും.
ഹോങ്കോങിന് ചൈനയിലെ മറ്റ് മേഖലകളെക്കാള്‍ കൂടുതല്‍ സ്വാന്ത്ര്യം നല്‍കുമെന്ന വാഗ്ദാനം നിയമത്തിലൂടെ ചൈനീസ് ഭരണ കടം ലംഘിക്കുകയാണെന്ന് പ്രതിപക്ഷ നേകതാക്കള്‍ ആരോപിച്ചു. ഹോങ്കോങിന്റെ പരമാധികാരത്തെ ഇല്ലാതാക്കുന്ന നിയമത്തിനെതിരേ ശക്തമായ പ്രതിഷേത്തിന് പ്രതിപക്ഷ നേതാക്കള്‍ ആഹ്വാനം ചെയ്തു. ഇന്നലെ ഹോങ്കോങില്‍ ചൈനയുടെ ലെയ്‌സണ്‍ ഓഫിസിനു മുന്നില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അവസാനിച്ച പ്രക്ഷോഭം ശക്തിപ്പെടുത്താനുള്ള തയാറെടുപ്പിലാണ് ഹോങ്കോങിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍.
1997 ലാണ് ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയം ഭരണ പ്രദേശമായി മാറിയത്. ഹോങ്കോങിനെ ചൈനയുടെ പൂര്‍ണനിയന്ത്രണത്തിലാക്കാനുള്ള നിയമ നിര്‍മാണത്തിന് നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ ശ്രമം ഉണ്ടായെങ്കിലും പ്രതിഷേധം കാരണം പരാജയപ്പെടുകയായിരുന്നു. 2003ലായിരുന്നു അവസാന ശ്രമം നടന്നത്. അന്ന് രാജ്യത്ത് അതിശക്തമായ പ്രതിഷേധമായിരുന്നു അരേങ്ങറിയത്.
ഒരു രാജ്യം, രണ്ട് സംവിനാധനം എന്ന രീതിയുടെ അവസാനം കുറിക്കുന്നതായിരിക്കും പുതിയ നിയമമെന്ന് ഹോങ്കോങിലെ ജനാധിപത്യ അനുകൂലിയായ ജനപ്രതിനിധി ഡെന്നിസ് ക്വോക് പറഞ്ഞു.
എന്നാല്‍ ഹോങ്കോങിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് പുതിയ നിയമമെന്നാണ് ചൈനീസ് അധികൃതരുടെ വാദം.
അതേസമയം ചൈനയുടെ നീക്കത്തിനെതിരേ ശക്തമായി പ്രതികരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കി. പുതിയ നിയമത്തില്‍ ചൈനീസ് സുരക്ഷാ ഏജന്‍സികളെ ഹോങ്കോങില്‍ വ്യന്യസിപ്പിക്കാനുള്ള വകുപ്പുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."