തെലങ്കാനയില്‍ കിണറ്റില്‍ ഒന്‍പത് അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങള്‍
മരിച്ച ആറുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍
ഹൈദരാബാദ്: തെലങ്കാനയില്‍ കിണറ്റിനുള്ളില്‍ ഒന്‍പത് അതിഥി തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. ഇതില്‍ ആറുപേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. വ്യാഴാഴ്ച വൈകീട്ടാണ് വാറങ്കല്‍ ജില്ലയിലെ ചണഫാക്ടറിക്ക് സമീപമുള്ള കിണറ്റില്‍ നാല് അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചണഫാക്ടറിയിലെ കൂടുതല്‍ തൊഴിലാളികളെ കാണാനില്ലെന്ന് മനസ്സിലാക്കിയതോടെ വീണ്ടും തിരച്ചില്‍ നടത്തി. തുടര്‍ന്ന് ഇന്നലെ രാവിലെ അഞ്ച് മൃതദേഹങ്ങളും കൂടി കണ്ടെത്തുകയായിരുന്നു. ആരുടേയും ശരീരത്തില്‍ പരുക്കേറ്റ പാടുകളില്ലെന്ന് പൊലിസ് പറഞ്ഞു.
മരിച്ചരില്‍ ഒരേ കുടുംബത്തില്‍ നിന്നുള്ള ആറുപേര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണ്. 20 വര്‍ഷം മുന്‍പ് ബംഗാളില്‍ നിന്ന് വാറങ്കലിലെത്തിയ മഖ്സൂദ് ആലം, ഭാര്യ, മകള്‍, മക്കളായ സുഹൈല്‍, ശാബാദ്, മൂന്നു വയസുള്ള പേരക്കുട്ടി എന്നിവരാണിവര്‍. ത്രിപുര സ്വദേശി ശക്കീല്‍ അഹ്മദ്, ബിഹാര്‍ സ്വദേശികളായ ശ്രീറാം, ശ്യാം എന്നിവരാണ് മരിച്ച മറ്റു മൂന്നുപേര്‍.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാടകവീട്ടില്‍ നിന്നൊഴിഞ്ഞു ഫാക്ടറി വക കെട്ടിടത്തില്‍ കഴിയുകയായിരുന്നു ഇവര്‍. മില്ലുടമ വൈകിട്ട് സ്ഥലത്ത് എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."