രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നു: യുവജനതാദള്‍
മേപ്പയ്യൂര്‍: കഴിഞ്ഞ നാല് വര്‍ഷമായി രാജ്യത്ത് നിലനില്‍ക്കുന്നത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്ന് ലോക് താന്ത്രിക് യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് പി.കെ പ്രവീണ്‍ കുമാര്‍, ഭരണഘടനാ അവകാശങ്ങള്‍ താല്‍കാലികമായി ഇല്ലാതാക്കിയുള്ള രാഷ്ട്രീയ അടിയന്തിരാവസ്ഥയാണ് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചത്.എന്നാല്‍ മോഡിയുടെ കാലത്ത് ഭരണഘടനയെ തന്നെ ഇല്ലാതാക്കുവാനുള്ള ഗൂഢനീക്കങ്ങളാണ് നടക്കുന്നത്. പൗരാവകാശ നിരോധനവും നീതിനിഷേധവും കേന്ദ്ര ഭരണകൂടത്തിന്റെ തണലില്‍ നടക്കുന്ന നിയമവിരുദ്ധ അതിക്രമങ്ങളും പതിവായിരിക്കുനന്നെന്ന് പ്രവീണ്‍ കുറ്റപ്പെടുത്തി.ലോക് താന്ത്രിക് യുവജനതാദള്‍ മേപ്പയൂരില്‍ സംഘടിപ്പിച്ച അടിയന്തിരാവസ്ഥ വിരുദ്ധ ജനാധിപത്യ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് ഓടയില്‍ അധ്യക്ഷനായി. അടിയന്തിരാവസ്ഥ വിരുദ്ധ പോരാളി അബ്രഹാം മാനുവല്‍ സമരാനുഭവങ്ങള്‍ പങ്കു വച്ചു. സംസ്ഥാന ജന.സെക്രട്ടറി നിഷാദ് പൊന്നങ്കണ്ടി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.സി സന്തോഷ്, സി. സുജിത്, ജില്ലാ പ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."