മീനാര്‍കുഴി മഹല്ല് പള്ളിയുടെ മിനാരം ഇടി മിന്നലില്‍ തകര്‍ന്നു വീണു
മങ്കട: ഇടി മിന്നലേറ്റ് പള്ളിമിനാരം തകര്‍ന്നു വീണു. ആളപായം ഒഴിവായി. കുറുവയിലെ മീനാര്‍ക്കുഴിയിലെ പുതുക്കിപ്പണിത ഇരുനില ജുമാ മസ്ജിദിന്റ മിനാരമാണ് തകര്‍ന്നത്.
വ്യാഴാഴ്ച വൈകുന്നേരം 5.15 ഓടെയാണ് സംഭവം. 44 അടി ഉയരത്തില്‍ പൂര്‍ണ്ണമായും ചെങ്കല്ലില്‍നിര്‍മിച്ച രണ്ടു മിനാരങ്ങളില്‍ ഒന്നിന്റ താഴികക്കുടം അടക്കമുള്ള മുകള്‍ ഭാഗങ്ങളാണ് ഇടി മിന്നലില്‍ തകര്‍ന്നു വീണത്. താഴികക്കുടത്തോടനുബന്ധിച്ച ഭാഗങ്ങള്‍ ടറെസിനു മുകളിലും പള്ളിയുടെ പുറത്തു വിശ്രമത്തിനായി ഡ്രസ് വര്‍ക്കു ചെയ്ത ഷീറ്റുകളിന്മേലും പതിക്കുകയായിരുന്നു. പള്ളിയുടെ ചുമരിന്റ വിവിധ ഭാഗങ്ങളും മിന്നലില്‍ തകര്‍ന്നിട്ടുണ്ട്.
2012 ഏപ്രിലിലാണ് പഴയകാല പ്രതാപത്തോടെ നില നിന്നിരുന്ന മീനാര്‍കുഴി മഹല്ല് ജുമാ മസ്ജിദ് പുതുക്കിപ്പണിതത്. മിനാരം പുനര്‍ നിര്‍മിക്കുന്നതിനു വെള്ളിയാഴ്ച നടക്കുന്ന പള്ളി കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കുമെന്നു മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. വിദ്യാര്‍ഥികളടക്കം വിശ്രമത്തിനും മറ്റുമായി ഇരിക്കാറുള്ള ചെരിവുകളിലേക്കാണ് മിനാരത്തിന്റെ ഭാഗങ്ങള്‍ വന്നു പതിച്ചത്. ആളപായം ഒഴിവായത് തല നരിഴക്കായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."