ബഹ്‌റൈന്‍ തലസ്ഥാന നഗരിയില്‍ സ്‌ഫോടനം
മനാമ: ബഹ്‌റൈന്‍ തലസ്ഥാന നഗരിയായ മനാമ ബാബുല്‍ ബഹ്‌റൈനില്‍ ഉഗ്ര സ്‌ഫോടനം. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മനാമ ബാബുല്‍ ബഹ്‌റൈന്‍ പൊലിസ് സ്റ്റേഷന് സമീപമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ അടുത്തുള്ള കെട്ടിടങ്ങള്‍ക്കും നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനം ഉണ്ടായ കെട്ടിടത്തിന്റെ സീലിംങ് കോണ്‍ക്രീറ്റ് സ്‌ളാബുകള്‍ 50 മീറ്ററുകള്‍ക്കപ്പുറത്തു തെറിച്ചു വീണു. സ്‌കൂള്‍ കുട്ടികളും ഓഫീസ് ജീവനക്കാരും നിരവധി യാത്രക്കാരും കടന്നു പോകുന്ന വഴിയിലാണ് സ്‌ളാബുകളും കുപ്പിച്ചില്ലകളും ശക്തിയോടെ വന്നു വീണത്.
പൊലിസും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സമീപത്തെ ഫഌറ്റിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിച്ചു. സംഭവ സ്ഥലം ഇപ്പോള്‍ പൊലിസ് നിയന്ത്രണത്തിലായതിനാല്‍ ഇതുവഴിയുള്ള ഗതാഗതവും കാല്‍നട യാത്രയും നിരോധിച്ചിട്ടുണ്ട്. ഇതോടെ മനാമ ബാബുല്‍ ബഹ്‌റൈന്‍ വഴിയുള്ള റോഡ് ഗതാഗതക്കുരുക്കിലകപ്പെട്ടിരിക്കുകയാണ്.
അതേസമയം, റസ്റ്റോറന്റ് പ്രവര്‍ത്തന സമയത്തു മുമ്പ്് നടന്ന സ്‌ഫോടനത്തില്‍ ദുരൂഹതയുള്ളതായും സംശയിക്കുന്നുണ്ട്. ഫോര്‍മുലാ വണ്‍ ഗ്രാന്റ്പ്രീ മത്സര പരിപാടികളും ബാബുല്‍ ബഹ്‌റൈനില്‍ പ്രത്യേക പരിപാടികളും നടക്കാനിരിക്കെയാണ് തലസ്ഥാന നഗരിയില്‍ സ്‌ഫോടനം നടന്നിരിക്കുന്നത്. പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."