HOME
DETAILS
MAL
കൈവശമുള്ള എല്ലാ ഡാറ്റയും നശിപ്പിച്ചതായി സ്പ്രിംക്ലര്‍ ഹൈക്കോടതിയില്‍
backup
May 23 2020 | 07:05 AM
കൊച്ചി: കൊവിഡ് വിവര വിശകലനത്തിനായി ലഭിച്ച മുഴുവന്‍ ഡേറ്റകളും നശിപ്പിച്ചതായി സ്പ്രിംക്ലര്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഡേറ്റ നശിപ്പിച്ചതായി സ്പ്രിംക്ലര്‍ അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഡേറ്റ നശിപ്പിച്ചതെന്നും കമ്പനി വ്യക്തമാക്കി.
വിവരവിശകലനത്തിനായി സൂക്ഷിച്ചിട്ടുള്ള മുഴുവന്‍ രേഖകളും നശിപ്പിക്കണമെന്ന് സര്‍ക്കാര്‍ മെയ്് 14 ന് അയച്ച കത്തില്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.
ബാക്ക് അപ്പ് ഡേറ്റ അടക്കം നശിപ്പിച്ച സാഹചര്യത്തില്‍, ഏപ്രില്‍ 24 ലെ ഇടക്കാല ഉത്തരവില്‍ വ്യക്തത തേടിക്കൊണ്ടുള്ള ഹരജി പിന്‍വലിക്കുന്നതായും സിപ്രിംക്ലര്‍ ഹൈക്കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."