പകര്‍ച്ചപ്പനിക്കെതിരേ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്
കല്‍പ്പറ്റ: ജില്ലയില്‍ കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പല സ്ഥലങ്ങളിലും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തു വരുന്നതിനാല്‍ പൊതുജന താല്‍പര്യാര്‍ഥം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
കടുത്ത പനിയും തലവേദനയും, വിറയലും ശരീരവേദനയും കണ്ണിന് ചുവപ്പും എലിപ്പനിയുടെ പ്രാരംഭ ലക്ഷണമാകാം
എലിപ്പനി മാരകമാണ്, ആരംഭത്തിലെ ചികിത്സിക്കണം
ഏതുപനിയും എലിപ്പനിയാകാം, പനിവന്നാല്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടുക
പന്നിയെലി, പെരുച്ചാഴി, തുരപ്പനെലി തുടങ്ങിയവയാണ് രോഗാണുവിന്റെ മുഖ്യവിതരണക്കാര്‍, എലി നശീകരണം എലിപ്പനി തടയുന്നു.
പ്രധാനമായും എലിമൂത്രത്തില്‍ നിന്നാണ് എലിപ്പനി മനുഷ്യരിലേക്ക് പകരുന്നത്.
വളര്‍ത്തുമൃഗങ്ങള്‍, കാര്‍ന്നുതിന്നുന്ന ജീവികള്‍, കുറുക്കന്‍ എന്നിവയിലൂടെയും രോഗം പകരാം.
ശരീരത്തിലെ ചെറുമുറിവിലൂടെയും കണ്ണ്, മൂക്ക്, വായ് എന്നിവയിലെ മൃദുല ചര്‍മത്തിലൂടെയും ആണ് എലിപ്പനിയുടെ അണുക്കള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്.
കൃഷിയിടങ്ങളിലും, ചെളിവെള്ളത്തിലും മറ്റും പണിയെടുക്കുന്നവരും തൊഴിലുറപ്പ് പദ്ധതി ജോലിക്കാരും ഷൂ, ഗ്ലൗസ്, എന്നിവ ധരിക്കുക. പ്രതിരോധത്തിനായി ആഴ്ചയിലൊരിക്കല്‍ ഓരോ ഡോസ് ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കുക. ഇത് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്.
മലിന ജലത്തില്‍ കൈകാലുകള്‍ കഴുകുകയോ, കുളിക്കുകയോ ചെയ്യരുത്.
വെള്ളത്തില്‍ കലര്‍ന്നിട്ടുള്ള രോഗാണുക്കളെ നശിപ്പിക്കുവാന്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിക്കുക.
മൃഗങ്ങളെ പരിപാലിക്കുന്നവര്‍ കൈഉറ ധരിക്കുക.
എലി നശീകരണം ഊര്‍ജ്ജിതമാക്കുക.
വൃക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പ് വരുത്തുക.
വലിച്ചെറിയല്‍ സംസ്‌കാരം ഉപേക്ഷിക്കുക, മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."