HOME
DETAILS
MAL
പനമരം സ്റ്റാന്‍ഡില്‍ ബസുകള്‍ക്ക് പ്രവേശനം 15 മിനുട്ട് മുന്‍പ് മാത്രം
backup
June 27 2018 | 06:06 AM
പനമരം: പനമരത്ത് ഗതാഗത പരിഷ്കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നു. ഇതിന്റെ ഭാഗമായി ഇനിമുതല്‍ പുറപ്പെടുന്നതിന് 15 മിനുട്ട് മുമ്പ് മാത്രമെ ബസുകള്‍ക്ക് സ്റ്റാന്‍ഡില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ.
കൂടാതെ ഓട്ടോ സ്റ്റാന്റുകള്‍ റോഡിന്റെ ഇടതുവശത്താക്കാനും ഗതാഗത പരിഷ്കരണ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
നടപ്പിലാക്കിയ ഗതാഗത പരിഷ്കാരം ലക്ഷ്യം കണ്ടുതുടങ്ങിയതോടെയാണ് പുതിയ തീരുമാനങ്ങള്‍. ബസ് സ്റ്റാന്‍ഡിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന മുഴുവന്‍ ഓട്ടോകള്‍ക്കും വിലക്കേര്‍പ്പെടുത്തിയതോടെ ബസുകള്‍ക്ക് പാര്‍ക്കിങ് സൗകര്യം കൂടിയിരുന്നു.
സ്റ്റാന്‍ഡിന് മുന്നില്‍ നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തിരുന്നത് സര്‍വിസ് സഹകരണ ബാങ്കിന് മുന്‍പിലേക്ക് മാറ്റിയതും ഗുണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."