കന്യാസ്ത്രീ പീഡനം: കുറ്റപത്രം വൈകുന്നതായി പരാതി
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരേ പരാതിയുമായി കുറവിലങ്ങാട്ട് മഠത്തിലെ കന്യാസ്ത്രീകള്‍.
ഇന്നലെ കന്യാസ്ത്രീകള്‍ കോട്ടയം എസ്.പിയെ നേരില്‍കണ്ട് രേഖാമൂലം പരാതി നല്‍കി. സാക്ഷികള്‍ക്ക് മേല്‍ സമ്മര്‍ദം കൂടുകയാണെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.
ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ബിഷപ്പിനെ അറസ്റ്റുചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തശേഷം മാസങ്ങള്‍ പിന്നിട്ടിട്ടും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെ തുടര്‍ന്നാണ് കന്യാസ്ത്രീകള്‍ ആശങ്ക അറിയിച്ചത്. തങ്ങളെ സമ്മര്‍ദത്തിലാക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി ഇവര്‍ എസ്.പിയെ അറിയിച്ചു.
തങ്ങള്‍ വീണ്ടും തെരുവിലേക്കിറങ്ങേണ്ട സ്ഥിതിയാണെന്നും ഇതൊഴിവാക്കാന്‍ നടപടിയുണ്ടാകണമെന്ന അഭ്യര്‍ഥനയാണ് തങ്ങള്‍ക്കുള്ളതെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കുറ്റപത്രം ഡി.ജി.പിക്ക് സമര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ പരിശോധനയ്ക്കുശേഷം തിരുത്തലുകള്‍ ഇല്ലെങ്കില്‍ ഉടന്‍തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് പൊലിസ് വിശദീകരണം.
കോട്ടയം എസ്.പിക്ക് കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 21നാണ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലാകുന്നത്.
25 ദിവസത്തെ ജയില്‍വാസത്തിനുശേഷം ഫ്രാങ്കോയ്ക്ക് ജാമ്യവും ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."