ഡോക്ടര്‍മാരുടെ ഒഴിവ് ആറുമാസത്തിനുള്ളില്‍ നികത്തും: കെ.കെ ശൈലജ
കണ്ണൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവ് ആറുമാസത്തിനുള്ളില്‍ നികത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒഴിവുകള്‍ നികത്തണമെന്ന് പി.എസ്.സിയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ജോലിയില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ തയാറാവാത്ത സ്ഥിതിയുണ്ട്.
ഡിഫ്തീരിയ റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. ഓരോ ദിവസവും ഇവരുടെ നേതൃത്വത്തില്‍ പ്രത്യേക മോണിറ്ററിങ് നടത്തും. പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുന്നത് വിലക്കുന്നവരെ കര്‍ശനമായി നേരിടും.
സോഷ്യല്‍ മീഡിയകള്‍ വഴി കുത്തിവയ്പ്പുകള്‍ക്കെതിരേ നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഇതിനെതിരേ ആരോഗ്യ വിഭാഗം ബോധവല്‍ക്കരണ പരിപാടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കണ്ണൂര്‍ നടുവില്‍ പഞ്ചായത്തില്‍ ആദിവാസി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ആദിവാസികള്‍ക്ക് മരുന്നു ലഭ്യമാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."