HOME
DETAILS

ദിഷയോഗങ്ങളില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കണം: കൊടിക്കുന്നില്‍

  
backup
June 27 2018 | 06:06 AM

%e0%b4%a6%e0%b4%bf%e0%b4%b7%e0%b4%af%e0%b5%8b%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b4%b2

 


ആലപ്പുഴ: കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ത്രൈമാസ അവലോകനത്തിനായുള്ള ദിഷയോഗങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലയിലെ തലവന്മാര്‍ പങ്കെടുക്കണമെന്ന് ദിഷ ചെയര്‍മാനായ കൊടിക്കുന്നില്‍ സുരേഷ് എം.പി നിര്‍ദ്ദേശിച്ചു. പലയോഗങ്ങളിലും പദ്ധതി സംബന്ധിച്ച പൂര്‍ണവിവരം ലഭിക്കാത്ത താഴെ തലങ്ങളിലെ ഓഫിസര്‍മാരെ അയക്കുന്നത് ഗൗരവമായി കാണും. പല പദ്ധതികളും നേരിടുന്ന കാലതാമസത്തിന് ഇതൊരു കാരണമാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
ജലഅതോരിറ്റി നടപ്പാക്കിവരുന്ന പല പദ്ധതികളുടെയും ശരിയായ പുരോഗതി അവലോകനം സമതിക്ക് ലഭിക്കുന്നില്ല. പട്ടികജാതിക്കാര്‍ക്കായുള്ള പ്രത്യേക ഘടകപദ്ധതി പ്രകാരം ഏറ്റെടുത്ത 12 പദ്ധതികള്‍ എവിടെയെത്തിയെന്നുപോലും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കഴിഞ്ഞ ത്രൈമാസത്തെ റിപ്പോര്‍ട്ടു തന്നെ വീണ്ടും നല്‍കി ഇവര്‍ ഈ ജനവിഭാഗത്തെ തന്നെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ, കുട്ടനാട് ഡിവിഷനുകളിലായി എ.ആര്‍.ഡബ്‌ളിയു.എസ്.എസ് പദ്ധതികളെ കുറിച്ച് സമഗ്രമായ അവലോകനത്തിന് ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ യോഗം വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ ആകെയുള്ള 2150 അങ്കണവാടികളില്‍ സ്വന്തമായി കെട്ടിടമില്ലാത്ത 1006 അങ്കണവാടികള്‍ക്ക് സ്വന്തമായി ഭൂമി കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് ഐ.സി.ഡി.എസ് ഓഫിസര്‍ അറിയിച്ചു. ഇതില്‍ 55 അങ്കണവാടികളുടെ കെട്ടിടനിര്‍മാണം നടന്നുവരുന്നു. അഞ്ചെണ്ണത്തിന്റെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. നാലെണ്ണത്തിന്റെ പണി മുടങ്ങിയിട്ടുണ്ട്.
21 അങ്കണവാടികളുടെ നിര്‍മാണം പുരോഗമിക്കുന്നതായും ഓഫീസര്‍ അറിയിച്ചു.സ്വന്തമായി സ്ഥലമുള്ള 44 അങ്കണവാടികള്‍ക്ക് ജില്ല പഞ്ചായത്ത് വിഹിതമുള്‍പ്പടെ സംസ്ഥാന വിഹിതം ആവശ്യപ്പെട്ടും 14 അങ്കണവാടികള്‍ക്ക് സംസ്ഥാന വിഹിതം നല്‍കിയും കെട്ടിടം പണിയുന്നതിന് വനിത ശിശു വികസന വകുപ്പില്‍ നിര്‍ദേശം സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിനു പുറമേ എട്ടു അങ്കണവാടികള്‍ക്ക് പഞ്ചായത്തുകള്‍ വഴി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്ത് കെട്ടിടനിര്‍മാണം നടത്തി വരുന്നതായും യോഗത്തില്‍ അറിയിച്ചു.യോഗത്തില്‍ ആലപ്പുഴ നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്, എ.ഡി.എം. ഐ.അബ്ദുള്‍സലാം, പ്രൊജക്ട് ഡയറക്ടര്‍ കെ. ആര്‍.ദേവദാസ്, വിവിധ വകുപ്പുദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; കണ്ണൂര്‍ കലക്ടറുടെ മൊഴി പുറത്ത്

Kerala
  •  a month ago
No Image

മൂന്നാം മത്സരത്തിൽ മിന്നും സെഞ്ചുറിയിൽ മന്ദാന, ന്യൂസിലന്‍ഡിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  a month ago
No Image

ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി നോര്‍ക്ക ലീഗല്‍ കണ്‍സല്‍ട്ടന്റ് 

latest
  •  a month ago
No Image

ഹൈദരാബാദിൽ ഭക്ഷ്യവിഷബാധ ; റോഡരികിൽ നിന്ന് മോമോസ് കഴിച്ച് ഒരാൾ മരിച്ചു; 25 പേർ ആശുപത്രിൽ

National
  •  a month ago
No Image

മുത്തശ്ശിയും പേരമകളും കിണറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

Kerala
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു

Kerala
  •  a month ago
No Image

മകൻ മരിച്ചതറിയാതെ അന്ധരായ വൃദ്ധ ദമ്പതികൾ; മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 5 ദിവസങ്ങൾ

latest
  •  a month ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കി യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

uae
  •  a month ago
No Image

വീടിനു സമീപത്ത് കളിക്കുന്നതിനിടെ കനാലില്‍ വീണു; രണ്ടര വയസുകാരന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

പി പി ദിവ്യയെ പുള്ളിക്കുന്ന് വനിതാ ജയിലിലെത്തിച്ചു, ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീന്‍റെ കുടുംബം

Kerala
  •  a month ago