കേരളത്തില്‍ ആരാധനാലയങ്ങള്‍ തുറക്കാനുളള അനുമതി നല്‍കുക: കെ.ഐ.സി
കുവൈത്ത് സിറ്റി : കേരളത്തില്‍ നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍ പിന്‍വലിച്ച് ജനജീവിതം സാധാരണ ഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, വിശ്വാസികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ആരാധനാലയങ്ങള്‍ തുറക്കാനും വിശ്വാസ കര്‍മ്മങ്ങള്‍ നടത്താനുമുളള അനുമതി നല്‍കണമെന്ന് കുവൈറ്റ് ഇസ്‌ലാമിക് കൗണ്‍സില്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിയന്ത്രണങ്ങളോടെ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ക്ക് പോലും പ്രവര്‍ത്തനാനുമതി നല്‍കിയ ഈ സാഹചര്യത്തില്‍ കേരളത്തിലെ ബഹുഭൂരിഭാഗം വരുന്ന മത വിശ്വാസികള്‍ക്കും അവരവരുടെ ആരാധന കര്‍മ്മങ്ങള്‍ നടത്താനുള്ള അവസരം വൈകിപ്പിക്കുന്നത് നീതീകരിക്കാനാവില്ല.
അഞ്ച് നേരവും അംഗശുദ്ധി വരുത്തിയും തികഞ്ഞ അച്ചടക്കത്തോടെയുമാണ് മുസ്‌ലിം സഹോദരന്‍മാര്‍ പള്ളികളില്‍ പ്രവേശിക്കുന്നത്. ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനകള്‍ക്കും മറ്റും അവസരം ലഭിക്കുന്നത് വിശ്വാസി സമൂഹത്തിന് മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറച്ച്, പ്രതിസന്ധികളെ തരണം ചെയ്യാന്‍ കൂടുതല്‍ മനക്കരുത്ത് പകരുമെന്നതില്‍ സംശയമില്ല.
ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ച് പ്രസ്തുത വിഷയത്തില്‍ കേരളാ സര്‍ക്കാറും,മറ്റു ബന്ധപ്പെട്ടവരും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."