പത്ത് ദിവസത്തിനുള്ളില്‍ 2,600 ശ്രമിക് ട്രെയിനുകള്‍ സര്‍വിസ് നടത്തും; സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ ട്രെയിനുകളെന്ന് റെയില്‍വേ
ന്യൂഡല്‍ഹി: അടുത്ത 10 ദിവസത്തിനുള്ളില്‍ 2600 പ്രത്യേക ശ്രമിക് ട്രെയിനുകള്‍കൂടി ഓടിക്കുമെന്ന് വ്യക്തമാക്കി റെയില്‍വേ. കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ദുരിതം ഇനിയും അവസാനിക്കാത്ത സാഹചര്യത്തിലാണിത്.
വിവിധ സംസ്ഥാനങ്ങളുമായി ആലോചിച്ചാണ് അടുത്ത 10 ദിവസത്തേക്കുള്ള 2600 തീവണ്ടി സര്‍വീസുകള്‍ നിശ്ചയിച്ചത്.36 ലക്ഷം പേര്‍ക്ക് യാത്രാ സൗകര്യം ഇതിലൂടെ ഒരുക്കും. മെയ് ഒന്നു മുതല്‍ ഇതുവരെ 2600 ശ്രമിക്ട്രെയിനുകളാണ് റെയില്‍വെ ഓടിച്ചത്.45 ലക്ഷം കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലെത്തിച്ചു.
ശ്രമിക് ട്രെയിനുകളില്‍ ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്ന പരാതി പരിശോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക്
നിര്‍ദ്ദേശം നല്‍കിയതായും റെയില്‍വേ അറിയിച്ചു
അതേ സമയം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ അന്തര്‍ സംസ്ഥാന ട്രെയിനുകള്‍ ആരംഭിക്കുമെന്ന് റെയില്‍വേ ചെയര്‍മാന്‍ വി.കെ. യാദവ് പറഞ്ഞു. ജൂണ്‍ ഒന്നുമുതല്‍ 200 എക്‌സ്പ്രസ് ട്രെയിനുകള്‍ ഓടിക്കുമെന്നും ഇതിലേക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അന്തര്‍ സംസ്ഥാന തീവണ്ടി സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച അഭിപ്രായം റെയില്‍വെ വിവിധ സംസ്ഥാനങ്ങളോട് ആരാഞ്ഞിട്ടുണ്ട്. .സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാലുടന്‍ അന്തര്‍ സംസ്ഥാന തീവണ്ടി സര്‍വീസുകള്‍ ആരംഭിക്കാന്‍ തയ്യാറാണെന്ന് റെയില്‍വേ വ്യക്തമാക്കി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."