എലിയെ തുരത്താന്‍ കര്‍ഷകര്‍ക്ക് കൃഷിഭവനിലൂടെ നല്‍കുന്നത് നിരോധിച്ച ഉല്‍പന്നം
നിലമ്പൂര്‍: സര്‍ക്കാര്‍ നിരോധിച്ച ചുവന്ന ലേബലിലുള്ള വിഷപദാര്‍ഥങ്ങള്‍ സര്‍ക്കാര്‍ ലേബലില്‍ തന്നെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നു. സംസ്ഥാനത്തെ മുഴുവന്‍ കൃഷിഭവനുകളിലും ഇവ കര്‍ഷകര്‍ക്ക് യഥേഷ്ടം സൗജന്യമായി വിതരണം ചെയ്യുകയാണ്.
പ്രളയം ഉണ്ടായതിനെ തുടര്‍ന്ന് എലികളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണെ അധികൃതരുടെ സര്‍വേയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ കൃഷിഭവനുകളിലും ഇവ വിതരണം ചെയ്യുന്നത്. 23000 രൂപയുടെ എലിവിഷമാണ് ഓരോ കൃഷിഭവനുകളിലും വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ 2.34 കോടി രൂപയുടെ ചുവന്ന മാര്‍ക്കിലുള്ള എലിവിഷമാണ് സംസ്ഥാനത്ത് വിതരണം നടത്തുന്നത്. ചില ഏജന്‍സികളുമായി ഒത്തുചേര്‍ന്നാണ് ഇവ വിതരണം ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.സംസ്ഥാനത്ത് ജൈവ കാര്‍ഷികനയം നടപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ കീടനാശിനികളുടെയും വിഷങ്ങളുടേയും ഉപയോഗം നിരോധിച്ചും നിയന്ത്രിച്ചും അഞ്ചുവര്‍ഷം മുന്‍പാണ് കൃഷിവകുപ്പ് ഡയരക്ടര്‍ ഉത്തവിട്ടത്. ചുവന്ന മാര്‍ക്കോടുകൂടിയ ചില കീടനാശിനികളുടെയും വിഷപദാര്‍ഥങ്ങളുടേയും ഉപയോഗം പൂര്‍ണമായും നിരോധിച്ചിരുന്നു. കൂടാതെ മഞ്ഞ, നീല ലേബലോടെയുള്ളവയും ചില കളനാശിനികളുടെയും വില്‍പനയും ഉപയോഗവും അത്യാവശ്യ ഘട്ടങ്ങളില്‍ കൃഷി ഓഫിസറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും പുതിയ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കേയാണ് കൃഷിഭവനുകളിലൂടെ വിഷം കഴിഞ്ഞ ദിവസം വിതരണം ചെയ്തു തുടങ്ങിയത്. കീടനാശിനി പ്രയോഗം അനിയന്ത്രിതമായതിനെ തുടര്‍ന്ന് കൃഷി ഓഫിസറുടെ കുറിപ്പില്ലാതെ കീടനാശിനികള്‍ നല്‍കരുതെന്ന് കൃഷി ഡയരക്ടര്‍ കര്‍ശനമായി ഉത്തരവിട്ടിരുന്നു. ഇതും കാറ്റില്‍ പറത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."