കാലിക്കറ്റില്‍ രജിസ്ട്രാറുടെ ചുമതല; ഉത്തരവ് ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല
തേഞ്ഞിപ്പലം: പദവി നഷ്ടപ്പെട്ട രജിസ്ട്രാര്‍ക്ക് പകരമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ ജോയിന്‍ രജിസ്ട്രാര്‍ക്ക് താല്‍ക്കാലിക പദവി നല്‍കിയുള്ള ഉത്തരവ് ചോര്‍ന്നത് ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന ആരോപണം ശക്തമാകുന്നു.
രജിസ്ട്രാറുടെ താല്‍ക്കാലിക ചാര്‍ജ് വഹിക്കുന്ന ജോ. രജിസ്ട്രാര്‍ അജിതക്കാണ് വി.സി ഉത്തരവിന്റെ ഡി.ഡി.എഫ്.എസ് വഴി ഫയല്‍ കൈമാറിയത്. എന്നാല്‍ ജോ. രജിസ്ട്രാര്‍ ഫയല്‍ ഓപണ്‍ ചെയ്യും മുന്‍പേ ഫയല്‍ ചോരുകയും വാട്‌സ്ആപ്പില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വി.സി അന്ന് ഇറക്കിയ ഉത്തരവ് പിന്നീട് മരവിപ്പിച്ചിരുന്നു. ഉത്തരവ് മരവിപ്പിച്ചതോടെ കാലിക്കറ്റിലെ ഇടത് പക്ഷ അനുകൂല സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും കഴിഞ്ഞ ദിവസം ഭരണകാര്യാലയത്തിന് മുന്നില്‍ ഒരു മണിക്കൂറോളം വി.സിയെ തടഞ്ഞുവെക്കുകയും ചെയ്തു. തുടര്‍ന്ന് വീണ്ടും ഉത്തരവിറക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥക്ക് ചുമതല നല്‍കുകയായിരുന്നു. എന്നാല്‍ ഉത്തരവ് ചോര്‍ന്ന സംഭവത്തിന്റെ അന്വഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.
ഉത്തരവ് ചോര്‍ന്നതിലുടെ ഗുരുതരമായ വീഴ്ചയാണ് ബന്ധപ്പെട്ട വിഭാഗത്തിലുണ്ടായത്. എന്നാല്‍ ഉത്തരവ് ചോര്‍ന്നെന്ന് പറയാന്‍ സാധിക്കില്ലെന്നും മോഷണമാണ് നടന്നതെന്നുമാണ് സര്‍വകലാശാലയിലെ ചില ഉന്നത ഉദ്യഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്. കൃത്യമായ അന്വാഷണം നടത്തിയാല്‍ കുറ്റക്കാരെ നിഷ്പ്രയാസം കണ്ടെത്താന്‍ കഴിയുമെന്നാണ് ഈ ഉദ്യാഗസ്ഥര്‍ വ്യക്തമാക്കുന്നത്.
എന്നല്‍ ബന്ധപ്പെട്ടവര്‍ അതിന് തയാറാകുന്നില്ല. അടിയന്തിര അന്വേഷണം ആവശ്യപ്പെട്ട് വി.സി വകുപ്പ് തലത്തില്‍ പരാതി നല്‍കിയിട്ടും കാര്യമായ അന്വാഷണം നടത്തി കുറ്റക്കാരെ കണ്ടെത്താനുള്ള ശ്രമം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായില്ല. ഉത്തരവ് ചോര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചവരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഭരണ സ്വാധീനത്തിന്റെ മറവില്‍ നടക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."