HOME
DETAILS

കാടിറങ്ങിയ വമ്പ് വീടുകളുടെ അടുക്കളയിലുമെത്തി നാശം വരുത്തിയത് നാല് ആനകളും കുട്ടികളും

  
backup
April 13 2017 | 17:04 PM

%e0%b4%95%e0%b4%be%e0%b4%9f%e0%b4%bf%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af-%e0%b4%b5%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%81


ഗൂഡല്ലൂര്‍: കാടിറങ്ങിയ വമ്പ് വീടുകളുടെ അടുക്കളയിലുമെത്തി. കഴിഞ്ഞ ദിവസം രാത്രിയില്‍ ഓവാലി സീഫോര്‍ത്ത് നാലാം നമ്പറിലാണ് ഒരേസമയം ആശ്ചര്യവും ഭീതിയും ഉളവാക്കുന്ന സംഭവമുണ്ടായത്.
 നാല് ആനകളും കുട്ടികളുമടങ്ങിയ സംഘമാണ് പ്രദേശത്തെ വീടുകളിലേക്ക് ക്ഷണിക്കാത്ത അതിഥികളായെത്തിയത്. അര്‍ധരാത്രിയില്‍ വീടിന്റെ പിന്‍ഭാഗം തകരുന്ന ശബ്ദംകേട്ടാണ് പ്രദേശത്തുകാരനായ അന്‍വര്‍ ഉറക്കമുണര്‍ന്നത്.
ശബ്ദംകേട്ടിടത്തേക്ക് നോക്കിയപ്പോള്‍ പിന്‍ഭാഗം തകര്‍ത്ത് ആനക്കുട്ടി അടുക്കളയിലേക്ക് കയറുന്നതാണ് അന്‍വര്‍ കണ്ടത്. ഉടന്‍തന്നെ കുടുംബാംഗങ്ങളെയും കൂട്ടി അന്‍വര്‍ ജീവനും കൊണ്ട് സമീപത്തെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. അടുക്കളയില്‍ കയറിയ ആനക്കുട്ടി സകല സാധനങ്ങളും തകര്‍ത്ത് തരിപ്പണമാക്കിയതിന് ശേഷമാണ് പുറത്ത് കടന്നത്. വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് അന്‍വറും കുടുംബവും. അന്‍വറിന്റെ വീട്ടിലെ പരാക്രമങ്ങള്‍ക്ക് ശേഷം ആനക്കൂട്ടം തൊട്ടടുത്ത താമസക്കാരായ സഫിയയുടെയും ഫാത്തിമയുടെയും വീടുകളിലുമെത്തി.
 ഇവിടെയും വീടിന്റെ പിന്‍ഭാഗം ആനക്കൂട്ടം തകര്‍ത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കുടുംബങ്ങളും വനംവകുപ്പില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രദേശത്തെ വന്യമൃഗ ശല്ല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago