HOME
DETAILS
MAL
'ജിഷ വധക്കേസില്‍ മുഖ്യമന്ത്രി അസത്യം പ്രചരിപ്പിക്കുന്നു'
backup
July 11 2016 | 08:07 AM
തിരുവനന്തപുരം: ജിഷ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അസത്യം പ്രചരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്വേഷണസംഘം കണ്ടെത്തിയതിനേക്കാള്‍ എന്ത് തെളിവാണ് പുതിയ അന്വേഷണസംഘം കണ്ടെത്തിയതെന്ന് അദ്ദേഹം ചോദിച്ചു. പൊലിസ് തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഏത് തെളിവുകളാണ് പൊലിസ് നശിപ്പിച്ചതെന്ന് വ്യക്തമാക്കണം. ഡി.എന്‍.എ പരിശോധന, സി.ഡി.ആര് പരിശോധന, ചെരിപ്പ്, ഉള്‍പ്പെടെയുള്ള തെളിവുകളെല്ലാം കഴിഞ്ഞ അന്വേഷണസംഘം കണ്ടെത്തിയതാണ്. ഇതുപയോഗിച്ചാണ് പുതിയ അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."