HOME
DETAILS
MAL
വിഷരഹിത പച്ചക്കറി വിപണന കേന്ദ്രം ആരംഭിച്ചു
backup
April 13 2017 | 17:04 PM
തുറവൂര്‍: ജില്ലാ കോ-ഓപ്പറേറ്റീവ് ഓര്‍ഗാനിക് ആന്റ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലാതല വിഷ രഹിത പച്ചക്കറി വിപണന കേന്ദ്രം ആരംഭിച്ചു.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലാണ് വിപണന കേന്ദ്രം ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി വിനോദ് അധ്യക്ഷത വഹിച്ചു.
തുറവുര്‍ പഞ്ചായത്ത് പ്രസിഡന്റ് അനിതസോമന്, പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടി.എം ഷെരീഫ്, പി.കെ സാബു, പി.ടി മോഹനന്, പി.ഡി ബിജു, കെ.ആര് വിജയന്, എന്‍.പി ഷിബു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."