ബസ് സര്‍വിസ് നിലച്ചു; യാത്രക്കാര്‍ ദുരിതത്തില്‍
തുറവൂര്‍: ചേര്‍ത്തലയില്‍നിന്ന് തവണക്കടവ്, മാക്കേക്കവല, തൈക്കാട്ടുശേരി പാലം വഴി തോപ്പുംപടി, ചെല്ലാനം എന്നിവിടങ്ങളിലേക്ക് സര്‍വിസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നിറുത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
തൈക്കാട്ടുശേരി പാലം ഗതാഗതത്തിന് തുറന്നു കൊടുത്തപ്പോള്‍ ആരംഭിച്ച സര്‍വിസുകള്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. കോട്ടയം, വൈക്കം, തവണക്കടവ്, തൈക്കാട്ടുശേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിച്ചിരുന്ന സര്‍വിസുകളാണ് നഷ്ടക്കണക്ക് നിരത്തി അവസാനിപ്പിച്ചത്.
പാലം ഉദ്ഘാടനം ചെയ്ത സമയത്ത് ആറ് കെ.എസ്.ആര്‍.ടി.സി ബസുകളാണ് ഇതുവഴി സര്‍വിസ് ആരംഭിച്ചത്. എം.എല്‍.എ റോഡു വഴിയുള്ള ഒരു ബസ് ഒഴികെ ബാക്കിയുള്ള എല്ലാ ബസുകളും' മാസങ്ങള്‍ക്കകം നിറുത്തി.
ഏറെ തിരക്കനുഭവപ്പെട്ടിരുന്ന തോപ്പുംപടി, ചെല്ലാനം റൂട്ടുകളിലേക്കുള്ള സര്‍വിസുകളും നിറുത്തി. തവണക്കടവ്, മാക്കേക്കടവ് വഴി ഓടിയിരുന്ന ബസുകള്‍ നിറുത്തിയത് സ്വകാര്യ ബസുടമകളെ സഹായിക്കാനുള്ള കെ.എസ്.ആര്‍.ടി.സിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഡ നീക്കത്തിന്റെ ഭാഗമാണെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. അടിയന്തരമായി ബസ് സര്‍വിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."