ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് സി.പി.എം കേന്ദ്രകമ്മിറ്റി അംഗീകാരം
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 45 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് സി.പി.എം കേന്ദ്രകമ്മിറ്റി അംഗീകാരം നല്കി. കേരളത്തിലും പശ്ചിമ ബംഗാളിലും മത്സരിക്കുന്ന 16 വീതം സീറ്റുകള്‍ക്കു പുറമെ അസം 2, ഹരിയാന 1, ഹിമാചല്‍പ്രദേശ് 1, മധ്യപ്രദേശ് 1, മഹാരാഷ്ട്ര 1, ഒഡീഷ 1, പഞ്ചാബ് 1, തമിഴ് നാട് 2, ത്രിപുര 2, ലക്ഷദീപ് 1 എന്നിങ്ങനെയാണ് സി.പി.എം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്.
കേരളത്തിലേയും പശ്ചിമ ബംഗാളിലേയും സ്ഥാനാര്‍ഥി പട്ടികകള്‍ അതതു സംസ്ഥാന കമ്മിറ്റികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കേരളത്തില്‍ മാത്രമാണ് സി.പി.എമ്മിന് വിജയപ്രതീക്ഷയുളളത്. പശ്ചിമ ബംഗാളിലെ സിറ്റിങ് സീറ്റുകളായ മുര്‍ഷിദാബാദിലും റായ്ഗഞ്ചിലും സി.പി.എം നേരിയ സാധ്യത നിലനിര്‍ത്തുന്നുണ്ട്.
മഹാരാഷ്ട്രയില്‍ സി.പി.എം സഖ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിട്ടില്ല.
അസമിലെ കൊക്റാജര്, ലഖിംപൂര്‍, ഹരിയാനയിലെ ഹിസാര്‍, ഹിമാചലിലെ മണ്ഡി, മധ്യപ്രദേശിലെ രേവ, മഹാരാഷ്ട്രയിലെ ദിന്ദോരി, ഒഡീഷയിലെ ഭുവനേശ്വര്‍, പഞ്ചാബിലെ ആനന്ദപൂര്സാഹിബ്, തമിഴ്നാട്ടിലെ മധുര, കോയമ്പത്തൂര്‍, ത്രിപുരയിലെ ത്രിപുര വെസ്റ്റ്, ത്രിപുര ഈസ്റ്റ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് സി.പി.എം മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."