സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത വിശ്രമ മുറികള്‍ ഒരുക്കും: സജി ചെറിയാന്‍
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലൂടെ കടന്നു പോകുന്ന പ്രധാന പാതയോരങ്ങളില്‍ സ്ത്രീകള്‍ക്കായി ആധുനിക രീതിയില്‍ സജീകരിച്ച വിശ്രമ കേന്ദ്രങ്ങളും എട്ടു മുതല്‍ പ്ലസ്ടു ക്ലാസുകള്‍ ഉള്ള എല്ലാ ഗവണ്‍മെന്റ്, എയിഡഡ് ഗേള്‍സ് ഹൈസ്‌കൂളിലും കുട്ടികള്‍ക്കായി സുരക്ഷിത വിശ്രമ മുറികളും എം.എല്‍.എ യുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും നിര്‍മിക്കുമെന്ന് സജി ചെറിയാന്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആദ്യ ഘട്ടമായി എം.സി റോഡ്, മാവേലിക്കര തിരുവല്ല റോഡ്, ചെങ്ങന്നൂര്‍ കോടു കുളഞ്ഞി കൊല്ലകടവ് റോഡ്, എം.കെ റോഡ് എന്നിവയുടെ സമീപമാണ് വൈഫൈ, മുറികള്‍, പാര്‍ക്കിങ്, ലഘുഭക്ഷണശാലയക്കെമുള്ള വിശ്രമ കേന്ദ്രങ്ങള്‍ സ്ത്രീകള്‍ക്കായി ഒരുക്കുന്നത്. മണ്ഡലത്തിലെ 37 ഗ്രന്ഥശാലകളില്‍ സ്മാര്‍ട്ട് റൂം ഉള്‍പ്പെടുന്ന ജനസേവന കേന്ദ്രങ്ങള്‍ ആരംഭിക്കും. നിയോജക മണ്ഡലത്തില്‍ തരിശു കിടക്കുന്ന 1600 ഹെക്ടര്‍ ഭൂമിയില്‍ കൃഷി ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
മുളക്കുഴ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ഉത്ഘാടനവും, വിദ്യാഭ്യാസ ഓഫിസ് സമുച്ചയത്തിന്റെ ശിലാസ്ഥാപനവും മന്ത്രി സി. രവീന്ദ്രനാഥ് ജൂലൈ 10 ന് നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."