ചെറിയ പെരുന്നാള്‍; എങ്ങും ജാഗ്രതയോടെ ഗള്‍ഫ് രാഷ്ട്രങ്ങൾ
ജിദ്ദ: സഊദി അടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ ജാഗ്രതയോടെയുള്ള ചെറിയപെരുന്നാള്‍ ആഘോഷത്തിന് ഒരുങ്ങി. ഇത്തവണ പെരുന്നാള്‍ ആഘോഷങ്ങള്‍ വീടിനകത്താക്കണമെന്ന് വിവിധ ഗൾഫ് ഭരണാധികാരികൾ നേരത്തെ തന്നെ പൊതു ജനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു.അതേ സമയം ആളും ആരവവുമില്ലാത്ത പെരുന്നാള്‍ ആഘോഷം പ്രവാസി മലയാളികള്‍ക്ക് ആദ്യ അനുഭവമാണ്.
ചെറിയ പെരുന്നാളിന്റെ വലിയ ആഘോഷങ്ങളൊന്നും സഊദിയില്‍ ഇല്ല. തലേദിവസത്തെ ഒരുക്കങ്ങളെല്ലാം ജാഗ്രതയോടും കരുതലോടും തന്നെ. കൊവിഡ് വ്യാപനം തടയാനായി എല്ലാ മുന്‍കരുതലുകളും രാജ്യം സ്വീകരിച്ചിട്ടുണ്ട്. ഗള്‍ഫിലെ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും താമസയിടങ്ങളില്‍ ഒത്തു ചേര്‍ന്നുള്ള പെരുന്നാള്‍ ആഘോഷങ്ങളൊന്നും ഇത്തവണയില്ല. ആഘോഷ ചിലവുകള്‍ ദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്കായി മാറ്റിവച്ച പ്രവാസികളുമുണ്ട്.
മുമ്പൊരിക്കലും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത നിലക്കുള്ള ആരോഗ്യ, സാമ്പത്തിക മഹാമാരിയാണ് ലോകം അഭിമുഖീകരിക്കുന്നതെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ ആശംസ നേര്‍ന്നു കൊണ്ടു പറഞ്ഞു.കൊറോണയെ നേരിടുന്നതിന് രാജ്യത്തിന് അടിയന്തിര പോംവഴികള്‍ സ്വീകരിക്കേണ്ടിവന്നു.
കൊറോണ വ്യാപനം തടയുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച മുന്‍കരുതല്‍, പ്രതിരോധ നടപടികളുമായി ആത്മാര്‍ഥതയോടെയും വിശ്വസ്തതയോടെയും സഹകരിച്ച സ്വദേശി പൗരന്മാര്‍ക്കും വിദേശികള്‍ക്കും നന്ദി പറയുകയാണ്. മനുഷ്യന്റെ ജീവനും ആരോഗ്യ സുരക്ഷക്കുമാണ് സഊദി അറേബ്യ ഏറ്റവും വലിയ മുന്‍ഗണന നല്‍കുന്നത്. രോഗവ്യാപനം തടയുന്നതിനുള്ള അവബോധം പ്രകടിപ്പിച്ചും സാമൂഹിക അകലം പാലിച്ചും, കൂടിക്കാഴ്ചകള്‍ക്കും പെരുന്നാള്‍ ആശംസകള്‍ നേരിട്ട് കൈമാറുന്നതിനും പകരം ഫോണ്‍ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും പെരുന്നാള്‍ ആശംസകള്‍ കൈമാറിയും വീടുകളില്‍ വെച്ച് നിങ്ങള്‍ പെരുന്നാള്‍ ആഘോഷിക്കുന്നതിനെ അഭിനന്ദിക്കുന്നു.എല്ലാവരുടെയും ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണങ്ങള്‍ ബാധകമാക്കിയത്. ആരോഗ്യത്തിലാണ് ആനന്ദമുള്ളത്. അപകടത്തിലേക്ക് നയിക്കുന്ന എല്ലാ ആഹ്ലാദങ്ങളുടെയും അന്ത്യം ഖേദകരമായിരിക്കുമെന്ന് സൽമാൻ രാജാവ് പറഞ്ഞു.
അതേ സമയം പെരുന്നാൾ ദിനങ്ങളിലെ അവധി കണക്കിലെടുത്ത് ആളുകൾ പുറത്തിറങ്ങാതിരിക്കാനും കൂട്ടം കൂടാതിരിക്കാനും ഏർപ്പെടുത്തിയ സമ്പൂർണ കർഫ്യൂ ഈ മാസം 27 ബുധനാഴ്ച വരെ രാജ്യത്തുടനീളം സമ്പൂർണ നിരോധനാജ്ഞ ആയിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് കേണൽ ത്വലാൽ ശൽഹൂബ് അറിയിച്ചു. രാജ്യത്തെ എല്ലാ മൂക്കുമൂലകളും നിരോധനത്തിലുൾപ്പെടും.
നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ ജനവാസ കേന്ദ്രങ്ങളിലും ഇസ്തിറാഹകളിലും മറ്റ് പൊതുവിടങ്ങളിലും വ്യാപകമായ നിരീക്ഷണമുണ്ടായിരിക്കും. ഗ്രാമങ്ങളും ഉൾപ്രദേശങ്ങളും നിരീക്ഷണത്തിലുൾപ്പെടും.
നിയമലംഘകർക്കെതിരെ ശക്തമായ ശിക്ഷാനടപടികളുണ്ടാകും.
അതിനിടെ പൊതുജനസമ്പര്‍ക്കം ഇല്ലാതാക്കുന്നതിനായി പള്ളികള്‍ പൂര്‍ണമായും അടച്ചിട്ട നടപടി ഈദുല്‍ ഫിത്൪ ദിനത്തിലും തുടരുമെന്നും വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരവും വീടുകളില്‍ വെച്ച് തന്നെ നിര്‍വഹിക്കണമെന്നും സഊദി, യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രത്യേക പ്രാര്‍ഥനകള്‍ക്ക് മുമ്പായി ചൊല്ലുന്ന തക്ബീര്‍ നമസ്‌കാരത്തിന് 10 മിനിറ്റ് മുമ്പ് പള്ളികളില്‍ നിന്ന് പ്രക്ഷേപണം ചെയ്യുമെന്നും യു.എ.ഇ ആരോഗ്യ മേഖല വക്താവ് ഡോ. ഫരീദ അല്‍ ഹൊസൈനി അറിയിച്ചു.
ആഘോഷങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും ഒമാന്‍ സുപ്രിം കമ്മറ്റിയുടെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ചെറിയ പെരുനാള്‍ പ്രമാണിച്ചു രാജ്യത്ത് മൂന്നു ദിവസം പൊതു ഒഴിവ് പ്രഖ്യാപിച്ചു. 797 തടവുകാരെയും മോചിപ്പിക്കും. കൊവിഡ് 19 വൈറസ് ബാധ വ്യാപനം രാജ്യത്ത് ഉയരുന്നതുമൂലം പ്രതിരോധ നടപടികളുടെ ഭാഗമായിട്ടാണ് ചെറിയ പെരുന്നാളിന് കര്‍ശന നിയന്ത്രണം സുപ്രിം കമ്മറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പെരുന്നാളിനോട് അനുബന്ധിച്ചു 301 വിദേശികള്‍ക്കുള്‍പ്പെടെ 797 തടവുകാര്‍ക്ക് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സൈദ് മോചനം പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യാ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസത്തെ പൊതു ഒഴിവാണ് നല്‍കിയിരിക്കുന്നത്. അവധിക്കു ശേഷം ബുധനാഴ്ച മുതല്‍ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."