HOME
DETAILS
MAL
അമിത് ഷായ്ക്കൊപ്പം വേദി പങ്കിടില്ല; ബി.ജെ.പിയുടെ ക്ഷണം നിരസിച്ച് കൊല്‍ക്കത്തയിലെ പ്രമുഖര്‍
backup
June 27 2018 | 07:06 AM
കൊല്‍ക്കത്ത: ദ്വിദിന സന്ദര്‍ശനത്തിനായി പശ്ചിമബംഗാളില്‍ എത്തിയ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം വേദി പങ്കിടാന്‍ തയ്യാറാകാതെ കലാ സാംസ്കാരിക, സാമൂഹിക രംഗത്തെ പ്രമുഖര്‍. ബംഗാളി എഴുത്തുകാരന് ബന്‍കിം ചന്ദ്ര ചതോപാധ്യയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അമിത് ഷാ. ഈ പരിപാടിയിലേക്കുള്ള ബി.ജെ.പിയുടെ ക്ഷണമാണ് പ്രമുഖര്‍ തള്ളിയത്.
സുപ്രിം കോടതി ജഡ്ജി അശോക് ഗാംഗുലി, പൊതുപ്രവര്‍ത്തകനും എഴുത്തുകാരനുമായി സന്തോഷ് റാണ, തെസ്പിയന്‍ സൗമിത്ര ചാറ്റര്‍ജി, ഗായകന് അമര്‍ പോള്‍, ചിത്രകാരന് സമീര്‍ എയ്ച്ച്, തിയേറ്റര്‍ ആര്‍ടിസ്റ്റുകളായ രുദ്രപ്രസാദ് സെന്‍ ഗുപ്ത, ചന്തന് സെന്‍, മനോജ് മിത്ര എന്നിവരാണ് ബി.ജെ.പിയുടെ ക്ഷണം നിരസിച്ചത്. സൗത്ത് കൊല്‍ക്കത്ത ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ഇവരുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."