പാര്‍ട്ടി മാറിയ നേതാവിനെ തല്ലിക്കൊന്നു
ഭോപ്പാല്‍: ബി.എസ്.പിയില്‍നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നയാളെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു. ബി.എസ്.പി നേതാവായിരുന്ന ദേവേന്ദ്ര ചൗരസ്യയെയാണ് മധ്യപ്രദേശിലെ ദാമോയില്‍ വച്ച് ആളുകള്‍ ആക്രമിച്ചത്.
സംഭവത്തില്‍ ഏഴുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. മൂന്നു ദിവസം മുന്‍പാണ് ചൗരസ്യ ബി.എസ്.പിയില്‍നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ദാമോ ജില്ലയിലെ പത്താരിയ മണ്ഡലത്തില്‍നിന്നുള്ള ബി.എസ്.പി എം.എല്‍.എ രാംഭായിയുടെ ഭര്‍ത്താവ് ഗോവിന്ദ് സിങ് ഉള്‍പ്പെടെയുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഇയാള്‍ക്ക് പുറമെ ചന്ദു സിങ്, ഗോലു സിങ്, ലോകേഷ് സിങ്, ഇന്ദ്രപാല്‍ പട്ടേല്‍, അംജദ് തുടങ്ങിയവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണെന്ന് പൊലിസ് അറിയിച്ചു.
സംഘടിച്ചെത്തിയ അക്രമികള്‍ ഇരുമ്പുദണ്ഡ് ഉള്പ്പെടെയുള്ളവയുമായിട്ടാണ് ചൗരസ്യയെയും മകനെയും മര്‍ദിച്ചത്.
ഗുരുതരമായി പരുക്കേറ്റ ചൗരസ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് ദാമോ ജില്ലയില്‍ സംഘര്‍ഷാവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."