രാജ കാരുണ്യം; നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 210 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു
ജിദ്ദ: സഊദിയിൽ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 210 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. മുപ്പതോളം മലയാളികളുള്‍പ്പടെയുള്ള സംഘത്തെയാണ് പ്രത്യേക വിമാനത്തില്‍ റിയാദില്‍ നിന്ന് ഹൈദരാബാദിലെത്തിച്ചത്. ജോലിയും താമസ രേഖയില്ലാത്തതു കാരണം കഴിഞ്ഞ ജനുവരി മുതല്‍ സൗദി സുരക്ഷാ സേനയുടെ പിടിയിലായവരാണിവര്‍.
ദമ്മാമിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 61 പേരും റിയാദില്‍ നിന്നുള്ള 149 പേരുമാണ് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് സഊദി എയർ എയർലൈൻസിൽ എത്തിച്ചത്.ഇതില്‍ 23 പേര്‍ മലയാളികളാണ്.ഹൈദരാബാദിലെത്തിയ മലയാളിള്‍ അവിടെ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.
അതിനു ശേഷം ഇവരെ നോര്‍ക്കയുടെ നേതൃത്വത്തില്‍ നാട്ടിലെത്തിക്കും. തൊഴില്‍-താമസ നിയമലംഘനത്തിന് പിടിയിലായ ഇവര്‍ക്ക് സഊദി സര്‍ക്കാരാണ് ഇന്ത്യയിലേക്കുള്ള യാത്രാസൗകര്യം ഏര്‍പ്പെടുത്തിയത്. കൊവിഡ് പ്രതിസന്ധിക്കിടയില്‍ വിമാന സര്‍വീസ് റദ്ദാക്കിയതിനാല്‍ നിരവധി പേര്‍ നാട്ടിലെത്താന്‍ കഴിയാതെ പ്രയാസപ്പടുമ്പോഴാണ് ഇഖാമ, തൊഴില്‍ നിയമ ലംഘനങ്ങളില്‍ പിടിക്കപെട്ട് ജയിലുകളില്‍ കഴിഞ്ഞിരുന്നവര്‍ക്ക് നാടണയാന്‍ സഊദി അധികൃതര്‍ അവസരമൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."