തലയില്‍ ചക്ക വീണ് പരുക്കേറ്റ് ആശുപത്രിയിലെത്തി; പരിശോധിച്ചപ്പോള്‍ കൊവിഡ്
കണ്ണൂര്‍: തലയില്‍ ചക്ക വീണതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയയാള്‍ക്ക് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിലെ ബേളൂര്‍ സ്വദേശിയായ 43 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇയാള്‍ക്ക് രോഗലക്ഷണം ഉണ്ടായിരുന്നില്ല. മാത്രമല്ല, വിദേശത്ത് നിന്ന് എത്തിയവരുമായോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമായോ ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം.
അതസമയം, മറ്റ് രോഗങ്ങളുമായി ആശുപത്രിയിലെത്തിയ രണ്ട് പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക കൂട്ടുന്നു.
കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലെങ്കിലും കാസര്‍കോട് നിന്നെത്തിയ രോഗിയായതിനാല്‍ സ്രവം പരിശോധിക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഫലം വന്നപ്പോള്‍ പോസറ്റീവ്.
രോഗലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."