നാടെങ്ങും ലഹരി വിരുദ്ധ ദിനാചരണം
കൊച്ചി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ സ്വയം ചിന്തിക്കുകയും ഉറച്ച തീരുമാനമെടുക്കുകയും ചെയ്താല്‍ ലഹരിക്ക് അടിമപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും, ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും, ആലുവ ജില്ലാ ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ ആലുവ ഗവ. ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി.എ അബ്ദുല്‍ മുത്തലിബ് അദ്ധ്യക്ഷത വഹിച്ചു.
ആലുവ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസ്സി ഏബ്രഹാം വിദ്യാര്‍ഥികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദിനാചരണവുമായി ബന്ധപ്പെട്ട് ആലുവ ജില്ലാ ആശുപത്രി തയ്യാറാക്കിയ ബോധവല്‍ക്കരണ സ്റ്റിക്കറിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജാന്‍സി ജോര്‍ജ് നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. അഡീഷണല്‍ ഡി.എം.ഒ ഡോ. എസ്. ശ്രീദേവി ദിനാചരണ സന്ദേശം നല്‍കി. ദിനാചരണവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി കെ. ഉപഹാരം നല്‍കി. എറണാകുളം ജനറല്‍ ആശുപത്രിയിലെ മനോരോഗ വിദഗ്ദന്‍ ഡോ. ടോണി തോമസ് ക്ലാസ് എടുത്തു.
മൂവാറ്റുപുഴ: താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ഗവണ്‍മെന്റ് മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ലോക ലഹരിവിരുദ്ധ ദിനാചരണം മുന്‍സിഫ്മജിസ്‌ട്രേറ്റ് ജോസഫ് രാജേഷ് ഉത്ഘാടനം ചെയ്തു. മദ്യവും മയക്കുമരുന്നും ജീവിതത്തില്‍ ഒരിക്കല്‍പോലും ഉപയോഗിക്കില്ലാ എന്ന് കുട്ടികള്‍ ദൃഢപ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിനു ആന്റണി മടേയ്ക്കല്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റി സെക്രട്ടറി ജിമ്മി ജോസ് റ്റി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ ബിനോയി കെ. ചെറിയാന്‍, വിജി പി.എന്‍, മുഖ്യാധ്യാപിക അജിതാകുമാരി, കെ.കെ കുമാരി, അഞ്ചനാ രാജു എന്നിവര്‍ സംസാരിച്ചു. താലൂക്ക് ഹോമിയോ ആശുപത്രിയിലെ ഡോ. കെ ബാബു, ഡോ. സജി ജോണ്‍, ഡോ. മിനി സി കര്‍ത്താ എന്നിവര്‍ ക്ലാസെടുത്തു.
കൂത്താട്ടുകുളം വര്‍ണിഭ കലാസാംസ്‌കാരിക വേദിയുടെയും, കേരള സ്‌കൂല്‍ മ്യൂസിക് ആര്‍ട്ട് ക്രാഫ്ട് ടീച്ചേഴ്‌സ് അസ്സോസ്സിയേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ ഗവ. മോഡല്‍ ഹൈസ്‌കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവും, മാജിക് ഷോയും ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. സീനിയര്‍ അസിസ്റ്റന്റ് സി.കെ. ഷക്കീര്‍ ഉദ്ഘാടനം ചെയ്തു. മജീഷ്യന്‍ പ്രൊഫ. അന്ത്രു പെരുമറ്റം, ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് കെ.കെ. രാമന്‍ മാഷും ചേര്‍ന്ന് മാജിക് അവതരിപ്പിച്ചു. വി.കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ. ലീലാമണി, കെ.കെ. ഷൈനി, പി.എ. സുനിത എന്നിവര്‍ സംസാരിച്ചു.
പേഴയ്ക്കാപ്പിളളി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.എന്‍.എസ് എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി വാര്‍ഡ് മെമ്പര്‍ വി.എച്ച് ഷഫീഖ് ഫ്‌ളാഗ് ഓഫ് ചെയ്തു. കുട്ടികള്‍ക്കായി ലഹരി വിരുദ്ധ ക്വിസ്, വീഡിയോ പ്രദര്‍ശനം, പോസ്റ്റര്‍ രചനാ മത്സരം, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ സന്ദേശം എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാമറ്റം, എച്ച്.എം ഇന്‍ചാര്‍ജ് സി.എന്‍ കുഞ്ഞുമോള്‍ എന്നിവര്‍ സംസാരിച്ചു.
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി മുളവൂര്‍ എം.എസ്.എം സ്‌കൂളില്‍ അമ്മ പതിപ്പ് പ്രകാശനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ വ്യദ്യാര്‍ത്ഥികളുടെ അമ്മമാര്‍ തയാറാക്കിയ പതിപ്പ് മാനേജര്‍ എം.എം കുഞ്ഞുമുഹമ്മദ് പ്രകാശനം ചെയ്തു. പ്രധാന അധ്യാപിക ഇ.എം സല്‍മത്ത് ലഹരി വിരുദ്ധ പ്രതിഞ്ഞ ചൊല്ലി കൊടുത്തു. ചടങ്ങില്‍ അധ്യാപകരായ ഫാറൂഖ് എം.എ, മുഹമ്മദ് കുട്ടി, ഷഹനാസ് വി.എം എന്നിവര്‍ സംമ്പന്ധിച്ചു.
നിര്‍മ്മല കോളജില്‍ എന്‍സിസി യൂണിറ്റും കോളജ് കായിക വകുപ്പും ആന്റിനാര്‍കോട്ടിക് സെല്ലും സംയുക്തമായി ലഹരി വിരുദ്ധ ദിനാഘോഷം സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി.എം ജോസഫ് ഉദ്ഘാടനം ചെയ്തു.മൂവാറ്റുപുഴ എക്‌സൈസ് അസിസ്റ്റന്റ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജെയിംസ് മാത്യൂ, ബര്‍സാര്‍ ഫാ. ഫ്രാന്‍സീസ് കണ്ണാടന്‍, എന്‍.സി.സി. ഓഫീസര്‍ പ്രൊഫ. എബിന്‍ വില്‍സണ്‍, പ്രൊഫ. ബിജു പീറ്റര്‍, തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.സി.സി കേഡറ്റ് ആതിര ജെയിംസ് ലഹരി വിരുദ്ധ പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു. ആന്റിനാര്‍കോട്ടിക് സെല്ലിന്റെയും എക്‌സൈസ് വകുപ്പിന്റെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ ഒപ്പ് ശേഖരണം നടത്തി.
മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി മേഖലയിലെ എട്ട് വിദ്യാലയങ്ങളിലെ നാനൂറ് വിദ്യാര്‍ത്ഥികളെ അണിനിരത്തി കൊണ്ടായിരുന്നു ജനമൈത്രി പൊലീസ് നമുക്കൊരുമിക്കാം ലഹരിക്കെതിരെ എന്ന തലക്കെട്ടില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തിയത്.
വാസ്‌കോഡ ഗാമ സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.രാജ് കുമാര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. ജനമൈത്രി പൊലിസ് തയാറാക്കിയ ലഹരി വിരുദ്ധ കവിത ഏറെ ശ്രദ്ധേയമായി. ഓരോ വിദ്യാലയത്തേയും പ്രതിനിധീകരിച്ച് ഓരോ വിദ്യാര്‍ത്ഥികള്‍ വീതം ലഹരിവിരുദ്ധ പ്രസംഗം നടത്തി.സബ് ഇന്‍സ്‌പെക്ടര്‍ അനീഷ് കുമാര്‍, എ.എസ്.ഐമാരായ രമേശന്‍, രഘു, സുകുമാരന്‍ ,ഔസേപ്പച്ചന്‍, മാധ്യമ പ്രവര്‍ത്തകന്‍ എം.എം.സലീം, സ്റ്റാലിന്‍, രാജേഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."