കുമാരനാശാന്‍ ജന്മവാര്‍ഷികം ഉദയാസ്തമയ കാവ്യപൂജ നടത്തി
ആറ്റിങ്ങല്‍: മഹാകവി കുമാരനാശാന്റെ 144ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് തോന്നയ്ക്കല്‍ കുമാരനാശാന്‍ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ഉദയാസ്തമയകാവ്യപൂജ കവി പ്രഭാവര്‍മ്മ ഉദ്ഘാടനം ചെയ്തു. കവിതയുടെ സാര്‍ഥക സൗന്ദര്യം അനശ്വരമായ ആവിഷ്‌കാര പാടവത്വം കൊണ്ട് അനുഗൃഹീതമാക്കിയ കവിയാണ് കുമാരനാശാനെന്ന് അദ്ദേഹംപറഞ്ഞു.
രാവിലെ 6.14ന് ആശാന്റെ പര്‍ണശാലയ്ക്കുമുന്നില്‍ ഭദ്രദീപം തെളിയിച്ചാണ് ഉദയാസ്തമയ കാവ്യ പൂജ ആരംഭിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ പ്രൊഫ.വി.മധുസൂദനന്‍ നായര്‍, സെക്രട്ടറി പ്രൊഫ.അയിലം ഉണ്ണികൃഷ്ണന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഉദയമുഹൂര്‍ത്തത്തില്‍ ആരംഭിച്ച കാവ്യപൂജയില്‍ പി.നാരായണകുറുപ്പ്, മണമ്പൂര്‍ രാജന്‍ബാബു,ഡോ.രതിസക്‌സേന, പി.രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, വിജയന്‍
പാലാഴി, സുമേഷ് കൃഷ്ണന്‍, കലാം കൊച്ചേറ, ദേശാഭിമാനി ഗോപി, പ്രൊഫ കുഴിത്തുറ രാമചന്ദ്രന്‍നായര്‍, ജി.ഗോപകുമാര്‍, നിര്‍മ്മല രാജഗോപാല്‍,തോന്നയ്ക്കല്‍ ഭുവനേന്ദ്രന്‍ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു. ഇരുന്നൂറോളം കവികള്‍ കാവ്യാര്‍ച്ചനയ്ക്ക് എത്തിയിരുന്നു. ആശാന്റെ കവിതകളുടെ ആലാപനവും നടന്നു.
അസ്തമയ വേളയില്‍ ഏഴാച്ചേരി രാമചന്ദ്രന്‍, പിരപ്പന്‍കോട് മുരളി, കുരീപ്പുഴ ശ്രീകുമാര്‍, മുരുകന്‍ കാട്ടാക്കട, വിനോദ് വൈശാഖി, ഗിരീഷ് പുലിയൂര്‍ എന്നിവര്‍ കവിത അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."