സഊദിയിൽ ലോക്ഡൗണിൽ വീടുകളിൽ ഒതുങ്ങിക്കൂടി പെരുന്നാൾ, ഇരു ഹറമുകളിൽ മാത്രം പെരുന്നാൾ നിസ്‌കാരം, കണ്ഠമിടറി ഇമാമുമാർ, ചിത്രങ്ങൾ കാണാം
റിയാദ്: കോവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ സഊദിയിൽ പൂർണ്ണമായും വീടുകളിൽ ഒതുങ്ങി വിശ്വാസി സമൂഹം പെരുന്നാൾ ആഘോഷത്തിൽ. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഭരണകൂടത്തെ ഏർപ്പെടുത്തിയ അഞ്ചു ദിന സമ്പൂർണ്ണ കർഫ്യുവിനിടയിൽ വീടുകളിൽ ഒതുങ്ങിയുള്ള പെരുന്നാൾ ആഘോഷത്തിലാണ് വിശ്വാസികൾ.
പള്ളികളിൽ നിസ്‌കാരം നടന്നില്ലെങ്കിലും സുബ്ഹി നിസ്‌കാര ശേഷം പള്ളികളിൽ വെച്ച് ഉച്ചത്തിലുള്ള തക്ബീർ വിളികൾ ഉണ്ടായിരുന്നു. രാജ്യത്ത് മക്ക മസ്‌ജിദുൽ ഹറം പള്ളിയിലും മദീനയിലെ മസ്‌ജിദുന്നബവിയിലും മാത്രമാണ് പെരുന്നാൾ നിസ്‌കാരം നടന്നത്.
ഇരു ഹറം പള്ളികളിലും നിലവിലെ പ്രതിസന്ധി സാഹചര്യത്തിൽ പരിഹാരം തേടിയുള്ള പ്രാർത്ഥനകളോടൊപ്പമാണ് പെരുന്നാൾ നിസ്‌കാരവും ഖുതുബയും നടന്നത്. ഇരു ഹറം പള്ളികളിൽ പെരുന്നാൾ നിസ്‌കാരത്തിന് ഭരണാധികാരി സൽമാൻ രാജാവ് അനുമതി നൽകിയിരുന്നു.
ഹറം ജീവനക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ ഏതാനും ആളുകൾ മാത്രമാണ് ഇവിടങ്ങളിൽ പെരുന്നാൾ നിസ്‌കാരത്തിൽ പങ്കു കൊണ്ടത്.നിസ്‌കാരത്തിനിടെ ഇമാമുമാര്‍ക്ക് പലപ്പോഴും കണ്ഠമിടറുകയും ചെയ്തു.
മക്കയിലെ മസ്‌ജിദുൽ ഹറാമിൽ ശൈഖ് ഡോ: സ്വാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ്, മദീനയിൽ മദീനയില്‍ ശൈഖ് ഡോ: അബ്ദുള്ള ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ബൈജാൻ എന്നിവരാണ് നിസ്‌കാരങ്ങൾക്ക് നേതൃത്വം നൽകിയത്. ലോകം അനുഭവിക്കുന്ന പ്രതിസന്ധിക്കായി പ്രതിരോധവും പ്രാര്‍ഥനയും തുടരാന്‍ ഇമാമുമാര്‍ ആഹ്വാനം ചെയ്‌തു. ഇരു പള്ളികളിലും സാമൂഹിക അകലം പാലിച്ചായിരുന്നു നിസ്‌കാരങ്ങൾ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."