'അന്ന് ആളുകള്‍ എന്നെ കൊള്ളയടിച്ചു, ഇന്ന് സഹായം കൊണ്ട് മൂടുന്നു': നന്ദി അറിയിച്ച്, ആള്‍ക്കൂട്ടം മാമ്പഴം മോഷ്ടിച്ച തെരുവുകച്ചവടക്കാരന്‍
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഒരു വാര്‍ത്തയുണ്ടായിരുന്നു, ഡല്‍ഹിയിലെ ജഗത്പൂരിയില്‍ നിന്ന്. വഴിയരികില്‍ മാമ്പഴക്കച്ചവടം നടത്തുന്നൊരാളുടെ മാമ്പഴക്കൂടകള്‍ മോഷ്ടിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ വാര്‍ത്ത.
അന്ന് വേദനയോടെ നിന്നിരുന്ന ഫൂല്‍ മിയ എന്ന ചോട്ടുവിന്റെ മുഖത്തിപ്പോള്‍ പഴയതിലും സന്തോഷമാണ്. അന്ന് ആളുകള്‍ തന്റെ സമ്പാദ്യം മുഴുവന്‍ കവര്‍ന്നപ്പോള്‍ മറ്റു ചിലര്‍ ചോട്ടുവിനെ സ്്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുകയായിരുന്നു. എട്ട് ലക്ഷം രൂപയാണ് വാര്‍ത്ത വന്നതിനു പിന്നാലെ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് സംഭാവനയായി വന്നിരിക്കുന്നത്.
'മോഷ്ടിക്കേണ്ടി വന്നവര്‍ അങ്ങനെ ചെയ്തു. പക്ഷേ, പലരും എന്നെ സഹായിച്ചപ്പോള്‍ ഞാന്‍ അമ്പരന്നു പോയി,' അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് ശേഷമാണ് ചോട്ടു കച്ചവടം ആരംഭിച്ചത്. പ്രദേശത്ത് ഒരു വഴക്ക് ഉണ്ടായതിനു പിന്നാലെ കച്ചവടം നടത്തുന്ന വണ്ടി മാറ്റിയിടാന്‍ പോയ സമയത്താണ് മോഷണം നടന്നത്. തെരുവ് കച്ചവടക്കാരന്‍ സ്ഥലത്തില്ലെന്നറിഞ്ഞ ആള്‍ക്കൂട്ടം ഒരു മടിയുമില്ലാതെ മാമ്പഴം എടുത്ത് കൊണ്ട് പോവുകയായിരുന്നു.വണ്ടി ഇട്ട് തിരിച്ചു വന്നപ്പോഴേക്കും 15 പെട്ടി മാമ്പഴമാണ് മോഷണം പോയത്്.
കവറുകളിലും ഹെല്‍മെറ്റിലും വരെ ആളുകള്‍ മാമ്പഴം കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വയറലായി. ഇന്നിപ്പോള്‍ അതിനുപകരമായി കൈ നിറയെ സമ്മാനമായി നല്‍കിയിരിക്കുകയാണ് മറ്റുചിലര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."