മത്സരം റദ്ദാക്കി; ബംഗ്ലാദേശ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങി
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ നടന്ന ഭീകരാക്രമണത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങി. ക്രൈസ്റ്റ് ചര്‍ച്ചില്‍ ഇന്നലെ ആരംഭിക്കേണ്ടണ്ടിയിരുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിനായാണ് ടീം നഗരത്തിലെത്തിയത്. എന്നാല്‍, ഭീകരാക്രമണ പശ്ചാത്തലത്തില്‍ മത്സരം റദ്ദാക്കിയതോടെ ബംഗ്ലാദേശ് ടീം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ര@ണ്ട് മുസ്‌ലിം പള്ളികളിലായി തീവ്രവാദി നടത്തിയ ആക്രമണത്തില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. അക്രമിയെ പിന്നീട് പൊലിസ് പിടികൂടുകയും ചെയ്തിരുന്നു. പള്ളിയില്‍ പ്രവേശിക്കാനായി ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ എത്തുമ്പോഴായിരുന്നു ആക്രമണം. വെടിയൊച്ചകേട്ട കളിക്കാര്‍ പിന്നീട് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് കളിക്കാരെ സുരക്ഷിതരായി ഹോട്ടലിലേക്ക് മാറ്റി.
ഇപ്പോഴത്തെ ആക്രമണം ഭാവിയില്‍ മുന്‍കരുതലെടുക്കാന്‍ പ്രേരിപ്പിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുല്‍ ഹസന്‍ പറഞ്ഞു. വിദേശത്ത് ക്രിക്കറ്റ് പര്യടനത്തിനെത്തുമ്പോള്‍ കൂടുതല്‍ സുരക്ഷവേണമെന്ന് ഇനിമുതല്‍ ആവശ്യപ്പെടും. തങ്ങള്‍ ആവശ്യപ്പെടുന്ന രീതിയിലുള്ള സുരക്ഷ ഉറപ്പുവരുത്തുമെങ്കില്‍ മാത്രമേ ഇനി വിദേശ പര്യടനം നടത്തുകയുള്ളൂവെന്ന് നസ്മുല്‍ വ്യക്തമാക്കി. പാകിസ്താനില്‍ 2002ല്‍ ഉ@ണ്ടായ ബോംബാക്രമണത്തെ തുടര്‍ന്ന് ന്യൂസിലന്‍ഡ് അവിടെ സന്ദര്‍ശിച്ചിട്ടില്ല. തീവ്രവാദി ആക്രമണത്തിന് പിന്നാലെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമെന്നാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് വ്യക്തമാക്കിയത്. ആക്രമണം ഞെട്ടിക്കുന്നതാണെന്നും ഇത്തരം ആക്രമണം ഉണ്ട@ാകില്ലെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നടന്ന ഏകദിന മത്സരത്തില്‍ മൂന്നെണ്ണത്തിലും ജയിച്ച് ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് ടെസ്റ്റിലും കിവീസ് തന്നെയാണ് വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."