HOME
DETAILS

കൃഷിസ്ഥലത്ത് കൂടി ഹൈപര്‍ടെന്‍ഷന്‍ വൈദ്യുതി ലൈന്‍ വലിക്കാനുളള പവര്‍ഗ്രിഡ് നീക്കം പ്രതിരോധിക്കുമെന്ന്്് കര്‍ഷകര്‍

  
backup
June 27 2018 | 07:06 AM

%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf-%e0%b4%b9%e0%b5%88%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d


പാലക്കാട്: തെങ്ങിന്‍തോപ്പില്‍ കൂടി ഹൈപ്പര്‍ടെന്‍ഷന്‍ വൈദ്യുതി ലൈന്‍ ടവര്‍സ്ഥാപിച്ച് വലിക്കാനുള്ള പവര്‍ഗ്രിഡ് നീക്കത്തിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്ത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഒന്നു മുതല്‍ നാലുവരെ വാര്‍ഡിലെ കുലുക്കപ്പാറ, കുളളറായംപാളയം, പളനിയാര്‍പാളയം, അത്തിക്കോട് പ്രദേശവാസികളായ കര്‍ഷകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കാര്‍ഷിക വിളകള്‍ നശിപ്പിച്ച് കൊണ്ട് ലൈന്‍വലിക്കാന്‍ സമ്മതിക്കില്ലെന്നും ഇതിനെതിരെ കൊഴിഞ്ഞാമ്പാറ കര്‍ഷക കൂട്ടായ്മ രൂപീകരിച്ച് സമരത്തിനിറങ്ങുമെന്നും കര്‍ഷകരായ എ. ധര്‍മരാജും മൈക്കിള്‍ സ്വാമിയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാഭ്യാസമില്ലാത്ത ചിലരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സമ്മതപത്രം വാങ്ങിയെടുത്തത്. മാസം 10000രൂപ വാടക നല്‍കാമെന്നും പ്രലോഭിപ്പിച്ചു. എന്നാല്‍, തമിഴ്‌നാട്ടില്‍ നിന്ന് തൃശുരിലേക്കുള്ള വൈദ്യുതിലൈന്‍ വലിക്കാന്‍ ടവര്‍സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ നീക്കം നടത്തുന്നത്. കര്‍ഷകര്‍ക്ക് നോട്ടിസ് നല്‍കാതെയാണ് അവരുടെ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. 44മീറ്റര്‍ വീതിയിലാണ് ലൈന്‍വലിക്കാന്‍ സ്ഥലം വിട്ടുനല്‍കേണ്ടത്. മാത്രവുമല്ല, ടവര്‍സ്ഥാപിക്കുന്നതിന്റെ 90മീ ചുറ്റളവില്‍ പിന്നീട്, യാതൊരു നിര്‍മാണ പ്രവൃത്തി നടത്താനോ സാധിക്കില്ല. കൂടാതെ, ആയിരത്തോളം തെങ്ങുകള്‍ മുറിച്ചുമാറ്റേണ്ടിയുംവരും. എത്രതന്നെ നഷ്ടപരിഹാരം തന്നാലും മതിയാവസ്ഥ സ്ഥിതിയാണ് ഇതെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തി. ഇതുമായി ബന്ധപെട്ട് വില്ലേജിലും പഞ്ചായത്തിലും സമീപിച്ചപ്പോള്‍ അവര്‍ക്കൊന്നും അറിയില്ലെന്നാണ് പറയുന്നത്. പവര്‍ഗ്രിഡ് ഉദ്യോഗസ്ഥരുംമുഴുവന്‍ വിവരങ്ങളും നല്‍കുന്നില്ല. രണ്ടാഴ്ച മുന്‍പ് പവര്‍ഗ്രിഡ് ഉദ്യോഗസ്ഥര്‍ ഭൂമിഅളക്കാനെത്തിയപ്പോള്‍ നാട്ടുകര്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു. ഇതിനു ശേഷമാണ് ഉദ്യോഗസ്ഥര്‍ കര്‍ഷകരോട് സംസാരിക്കാന്‍ പോലും തയ്യാറായത്. വാര്‍ത്താ സമ്മേളനത്തില്‍ ജോണ്‍ പെരിക്‌സ്, വൈ ജോണ്‍ അമല്‍ദാസ് പങ്കെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നയുടെ കുടുംബത്തോട് സംസാരിച്ച് കമ്പനി ചെയർമാൻ; ജീവനെടുത്തത് ജോലിഭാരമെന്ന് പിതാവ്, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

Kerala
  •  3 months ago
No Image

ഡ്രഡ്ജർ രാവിലെ എത്തും; ഉറപ്പിക്കാൻ വേണ്ടത് 5 മണിക്കൂർ വരെ സമയം; അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിച്ചേക്കും

Kerala
  •  3 months ago
No Image

ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ബസ് അപകടത്തിൽപ്പെട്ടു; നിരവധിപേക്ക് പരുക്ക്

Kerala
  •  3 months ago
No Image

സാമ്പത്തിക പ്രതിസന്ധി; വീണ്ടും ട്രഷറി നിയന്ത്രണം, പരിധി അഞ്ച് ലക്ഷം

Kerala
  •  3 months ago
No Image

വോക്കി ടോക്കി സ്‌ഫോടനം: നിര്‍മാണ ആരോപണം നിഷേധിച്ച് ജപ്പാന്‍ കമ്പനി

International
  •  3 months ago
No Image

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ പ്രഭാഷണത്തിനിടെ തെക്കന്‍ ലബനാനില്‍ ഇസ്രാഈലിന്റെ വ്യോമാക്രമണം

International
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

National
  •  3 months ago
No Image

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഇ-കെവൈസി അപ്‌ഡേഷന്‍ ആരംഭിച്ചു; തീയതികളറിയാം

Kerala
  •  3 months ago
No Image

ഇപ്പാേള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല; എല്ലാം വഴിയേ മനസ്സിലാകും; ജയസൂര്യ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

Kerala
  •  3 months ago
No Image

പിടിക്കപ്പെടുമെന്ന് ഉറപ്പായി; കല്യാണ വീട്ടില്‍ നിന്ന് മോഷ്ടിച്ച 17.5 പവന്‍ സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  3 months ago