HOME
DETAILS
MAL
വിഷു: പടക്കങ്ങള്‍ക്ക് നിയന്ത്രണം
backup
April 13 2017 | 18:04 PM
തിരുവനന്തപുരം: വിഷുദിനത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ശബ്ദമുള്ള പടക്കങ്ങളുടെ വില്പനയും ഉപയോഗവും പൂര്‍ണമായും നിയന്ത്രിച്ചിട്ടുണ്ട്. രാത്രി പത്തു മുതല്‍ രാവിലെ ആറുവരെ ശബ്ദമുള്ള പടക്കങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
മാലപടക്കങ്ങള്‍, ഗുണ്ടുകള്‍ എന്നിങ്ങനെയുള്ള പടക്കങ്ങള്‍ക്കാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ ചുറ്റളവില്‍ പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."