റോഡ് ചളിക്കുളമായി. പ്രദേശവാസികള്‍ വാഴ നട്ട് പ്രതിഷേധിച്ചു.
കൂറ്റനാട്: കാലങ്ങളായി അവഗണന നേരിടുന്ന കക്കാട്ടിരി പത്തായപള്ളിയാല്‍ റോഡില്‍ പ്രദേശവാസികള്‍ വാഴ നട്ട് പ്രതിഷേധിച്ചു. പട്ടിത്തറ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഹെല്‍ത്ത് സെന്ററില്‍ നിന്നും ആരംഭിച്ച് ടിപ്പു സുല്‍ത്താന്‍ റോഡില്‍ അവസാനിക്കുന്ന പത്തായപള്ളിയാല്‍ റോഡ് ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ വാഴ നട്ടത് .ഇടവഴിയായി കിടന്നിരുന്ന സ്ഥലം 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രദേശവാസികള്‍ സ്ഥലം വിട്ട് നല്‍കിയത് മൂലം റോഡാക്കി മാറ്റിയത് .ആ പ്രവൃത്തിക്ക് ശേഷം ഈ കാലം വരെയും ഈ റോഡിന്റെ പുരോഗതിക്ക് വേണ്ടി ജനപ്രതിനിധികളോ പഞ്ചായത്ത് ഭരണസമിതി യോ ഒരു രൂപ പോലും നീക്കിവെച്ചിട്ടില്ല .മഴക്കാലങ്ങളില്‍ ആണ് നാട്ടുകാര്‍ മുഴുവന്‍ കെടുതിയും അനുഭവിക്കുന്നത് .മഴവെള്ളം കുത്തിയൊലിച്ച് പോകുന്നതിനാല്‍ കാല്‍നട യാത്ര പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് .മുപ്പതോളം കുടുംബങ്ങള്‍ക്ക് ഈ റോഡ് മാത്രമാണ് ആശ്രയം .500 മീറ്ററോളം ദൂരമുള്ള ഈ റോഡ് ടിപ്പു സുല്‍ത്താന്‍ റോഡിലേക്കാണ് ചേരുന്നത് .ഈ ഭാഗത്ത് നൂറ്റമ്പത് മീറ്ററോളം ഇടവഴിയായി കിടന്നിരുന്ന സ്ഥലം കഴിഞ്ഞ മാസത്തിലാണ് നാട്ടുകാര്‍ 75000 രൂപ ചിലവഴിച്ച് പഞ്ചായത്ത് ഭരണസമിതി വിട്ടു നല്‍കിയ തൊഴിലുറപ്പ് തൊഴിലാളികളുടെ
സഹകരണത്തോടെ റോഡാക്കി മാറ്റിയിരുന്നു .അഞ്ഞൂറ് മീറ്ററോളം വരുന്ന ഭാഗം വെറും മണ്ണ് റോഡായി കിടക്കുന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്‌തോ ടാറിംഗ് ചെയ്‌തോ ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .്ര
പദേശവാസികളോട് അധികാര വര്‍ഗം കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നാണ് നാട്ടുകാര്‍ പറയുന്നത്
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."