HOME
DETAILS
MAL
പ്രവാസികള്‍ക്ക് 7 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനും 7 ദിവസം ഹോം ക്വാറന്റൈനും; പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം
backup
May 24 2020 | 09:05 AM
ന്യൂഡല്‍ഹി: കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെത്തുന്ന പ്രവാസികള്‍ 7 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്ന പുതിയ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര അരോഗ്യമന്ത്രാലയം. ആദ്യത്തെ 7 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലും അടുത്ത 7 ദിവസം ഹോം ക്വാറന്റൈനിലും കഴിയണമെന്നാണ് നിര്‍ദ്ദേശം. എല്ലാവര്‍ക്കും ആരോഗ്യസേതു നിര്‍ബന്ധമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാകുന്നു.
ഗര്‍ഭിണികള്‍, അടുത്തബന്ധുക്കളുടെ മരണം, ഗുരുതര രോഗങ്ങള്‍, പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ളവര്‍ തുടങ്ങിയവര്‍ക്ക് 14 ദിവസം ഹോം ക്വാറന്റൈന്‍ അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."