കേരളത്തില്‍ കൊവിഡ് കേസുകള്‍ ഇനിയും ഉയരുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഇനിയും ഉയരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗികളുടെ എണ്ണം കൂടുന്നത് പ്രതീക്ഷിച്ചതാണ്. പുറത്തുനിന്നും വരുന്നവരില്‍ പോസറ്റീവ് കേസുകളും ഉണ്ടാവാം. അവരില്‍ നിന്നും മറ്റുള്ളവരിലേക്ക് പടരുന്നത് നിയന്ത്രിക്കണമെന്നും മന്ത്രി പറഞ്ഞു.
ഹോം ക്വാറന്റൈനാണ് സര്‍ക്കാര്‍ സംവിധാനത്തേക്കാള്‍ നല്ലത്. കേരളത്തിന് പുറത്തുനിന്ന് കൂട്ടത്തോടെ ആളുകളെത്തുന്നത് അവരെവിടെ നിന്ന് വരുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ ക്രോഡീകരിക്കാനും മുന്‍കരുതലെടുക്കാനും ബുദ്ധിമുട്ടുണ്ടാക്കും.
പ്രായം ചെന്നവരും മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള റിവേഴ്സ് ക്വാറന്റീന് പാലിക്കണം. ഇവര്‍ ആരും പുറത്തുനിന്ന് വന്നവരുമായി യാതൊരു വിധത്തിലും സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പാടില്ല.
കേരളം മുന്‍കൂട്ടി കണ്ടാണ് എല്ലാം ആസൂത്രണം ചെയ്തത് മരണനിരക്ക് കൂടില്ലെന്ന് ആത്മവിശ്വാസമുണ്ട്. സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ ക്വാറന്റൈന് ഏഴുദിവസമാക്കിയ കേന്ദ്രതീരുമാനം സ്വാഗതാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."