HOME
DETAILS
MAL
'ദി ഗവണ്‍മെന്റ് ഇന്‍സ്‌പെക്ടര്‍' നാടകം സംഘടിപ്പിക്കും
backup
April 13 2017 | 18:04 PM
കൊല്ലം: ജുഗല്‍ബന്ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ മ്യൂസിക് ആന്റ് ആര്‍ട്‌സിന്റെ പ്രഥമ നാടകമായ 'ദി ഗവണ്‍മെന്റ് ഇന്‍സ്‌പെക്ടര്‍' 15ന് വൈകിട്ട് 6.30ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ അവതരിപ്പിക്കുമെന്ന് പ്രസിഡന്റ് റിയാസ് ഹസന്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ആസിം, കണ്‍വീനര്‍ റിയാസ്ബിന്‍ ഷെറഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റഷ്യന്‍ നാടകകൃത്തായ എന്‍.വി ഗോഗാള്‍ രചിച്ചതാണ് നാടകം. മേയര്‍ വി രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലത്തിന്റെ സാമ്പത്തിക സഹായവും നാടകത്തിനു ലഭിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."