ഉത്രയുടേത് വിചിത്രമായ കൊലപാതകം: കേസില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍
കൊല്ലം; അഞ്ചലില്‍ യുവതി പാമ്പുകടിയേറ്റ് മരിച്ചതെന്ന് സ്ഥിരീകരിച്ചതോടെ ഭര്‍ത്താവ് സൂരജും സുഹൃത്ത് സുരേഷും അറസ്റ്റില്‍. വിചിത്രമായ കൊലപാതകമാണെന്നും സാമ്പത്തിക കാരണങ്ങളാണ് കൊലക്ക് കാരണമെന്നും പൊലീസ് പറഞ്ഞു. രണ്ടുതവണ ഉത്രയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു.പ്രതികളെ 24 മണിക്കൂറുകള്‍ക്കുള്ളില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങും. ഉത്രയ്ക്കൊപ്പമുള്ള കുടുംബ ജീവിതത്തില്‍ സൂരജ് തൃപ്തനായിരുന്നില്ല.
സൂരജിന്റെ സുഹൃത്ത് പാമ്പുപിടുത്തക്കാരന് സുരേഷിനേയും മറ്റൊരു ബന്ധുവിനേയും അറസ്റ്റ് ചെയ്യും. സുരേഷാണ് 10000 രൂപയ്്ക്ക് സൂരജിന് പാമ്പിനെ വിറ്റത്.
അഞ്ചല്‍ സ്വദേശിയായ ഉത്രയ്ക്ക് രണ്ട് തവണയാണ് പാമ്പുകടിയേറ്റത്.മാര്‍ച്ച് രണ്ടിന് രാത്രിയാണ് അടൂരിലെ സൂരജിന്റെ വീട്ടില്‍വെച്ച് ഉത്രയെ ആദ്യം പാമ്പ് കടിച്ചത്. ശേഷം സ്വന്തം വീട്ടില്‍ ചികിത്സയില്‍ കഴിയവെയാണ് രണ്ടാമതും പാമ്പുകടിയേല്‍ക്കുന്നതും മരിക്കുന്നതും. അന്ന് സൂരജും വീട്ടില്‍ ഉണ്ടായിരുന്നു. ജനലുകളും വാതിലുകളും അടച്ചിട്ട എസി മുറിയില്‍ പാമ്പ് എങ്ങനെ കയറിയെന്ന സംശയത്തോടെയാണ് വീട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കിയത്. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."