വിദ്യാര്‍ഥികള്‍ ആത്മവിശ്വാസത്തോടെ വളരണം: എം നൗഷാദ് എം.എല്‍.എ
കൊല്ലം: വിദ്യാര്‍ഥികള്‍ ആത്മവിശ്വാസത്തോടെ വളര്‍ന്നെങ്കിലേ നിര്‍ഭയമായി ജിവിക്കുന്ന തലമുറ രൂപപ്പെടുകയുള്ളൂവെന്ന് എം നൗഷാദ് എം.എല്‍.എ പറഞ്ഞു. കര്‍ബല ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ത്രിദിന കരിയര്‍ ഗൈഡന്‍സ് ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോരുത്തര്‍ക്കും അവരവരുടേതായ കഴിവുകളുണ്ട്. അവനവന്റെ കഴിവു കണ്ടെത്തി അതു വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. എ ഷാനവാസ്ഖാന്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ആസാദ് റഹിം, ട്രസ്റ്റ് ബോര്‍ഡംഗങ്ങളായ മണക്കാട് നജിമുദ്ദീന്‍, ഉമയനല്ലൂര്‍ അസീസ്, നാസര്‍ കുഴുവേലില്‍, എ.എല്‍ നിസാമുദ്ദീന്‍, അബ്ദുല്‍ സമദ്, ട്രഷറര്‍ അബ്ദുല്‍സലാം മാര്‍ക്ക്, എം ബദറുദ്ദീന്‍, മുസ്തഫ വയനാട്, റാഷിദ് തൃക്കരിപ്പൂര്‍, എം.എ സമദ്, റാഫി കുരുമ്പേലില്‍, കൊട്ടിയം ഹിലാല്‍, ബ്രൈറ്റ് മുഹ്‌സിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അക്കാദമിക് ലീഡര്‍ഷിപ്പ് എന്ന വിഷയത്തില്‍ പരിശീലനം നടന്നു. സമാപനസമ്മേനവും സര്‍ക്കിഫിക്കറ്റ് വിതരണവും നാളെ വൈകിട്ട് മൂന്നിന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."