HOME
DETAILS

മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ: വേദനസംഹാരി നല്‍കാതെ പീഡിപ്പിച്ചതായി പരാതി

  
backup
June 27 2018 | 08:06 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%b8%e0%b5%8d%e0%b4%a4

 

തൃശൂര്‍: മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗത്തില്‍ ശസ്ത്രക്രിയക്ക് മുന്‍പ് വേദനസംഹാരി നല്‍കാതെ ഡോക്ടര്‍ ക്രൂരമായി പീഡിപ്പിച്ചതായി പരാതി. മലപ്പുറം ജില്ലയിലെ ചേലക്കടവ് മുക്കുതല മാളിയേക്കല്‍ അബ്ദുല്‍ ലത്വീഫാണ് ആരോപണവുമായി രംഗത്തെത്തിയത്.
വൃക്കയിലേക്കുള്ള ട്യൂബിലെ കല്ല് നീക്കം ചെയ്യുന്നതിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായതെന്ന് ലത്വീഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇവിടുത്തെ ചികിത്സക്കും ശസ്ത്രക്രിയക്കുമിടെ യൂറോളജി വിഭാഗം ഡോക്ടര്‍ രാജേഷ് കെ. കുമാറാണ് ക്രൂരമായി പെരുമാറിയതെന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അബ്ദുല്‍ ലത്വീഫ് നല്‍കിയ പരാതിയില്‍ പറയുന്നു.
കല്ല് നീക്കാനുള്ള ശസ്ത്രക്രിയ നടത്തുമ്പോള്‍ വേദനസംഹാരി നല്‍കിയില്ലെന്ന് മാത്രമല്ല, വേദന കുറയാന്‍ എന്തെങ്കിലും ചെയ്യണമെന്ന് കേണപേക്ഷിച്ചപ്പോള്‍ ക്രൂരമായ പെരുമാറ്റമാണ് ഡോക്ടറില്‍ നിന്നുണ്ടായത്. ശസ്ത്രക്രിയക്കിടെ ശരീരത്തില്‍ സ്റ്റഡ് പിടിപ്പിക്കുന്ന കാര്യവും മുന്‍കൂട്ടി അറിയിച്ചിരുന്നില്ല.
വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍ തുടര്‍ ചികിത്സയും മരുന്നും നല്‍കാതെ മൂന്ന് ദിവസം ആശുപത്രി അധികൃതര്‍ പീഡിപ്പിച്ചെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 10,000 രൂപ വരെയുള്ള കൈക്കൂലി ഡോക്ടറുടെ വീട്ടില്‍ എത്തിക്കാത്തതിനാലാണ് വേദനസംഹാരി നല്‍കാതെ ശസ്ത്രക്രിയ നടത്തിയതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായെന്ന് ലത്വീഫ് പറഞ്ഞു.
ശരീരത്തില്‍ അണുബാധ ഉണ്ടായിട്ടും സ്റ്റഡ് എടുത്തുമാറ്റാതെ ആശുപത്രിയില്‍ നിന്ന് പറഞ്ഞുവിട്ടു. തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയെങ്കിലും ശരിയായ ചികിത്സ ലഭിച്ചില്ല.
വേദന സഹിക്കാന്‍ വയ്യാതായതോടെ തൃശൂരിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് വൃക്കയില്‍ രൂപപ്പെട്ട കല്ലിന്റെ പ്രധാന ഭാഗം അവിടെതന്നെ കിടക്കുന്നതായി കണ്ടെത്തിയത്.
ഉടന്‍ വന്‍ തുക ചെലവഴിച്ച് ശസ്ത്രക്രിയ നടത്തിയതിനാലാണ് അസുഖം ഭേദമായത്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്താന്‍ പാടില്ലെന്ന് നിയമമുള്ള നാട്ടില്‍ ഡോ. രാജേഷ് കെ. കുമാര്‍ തന്റെ വീട്ടീല്‍ വന്‍ തുക ഫീസു വാങ്ങി പരിശോധന നടത്തുന്നതും അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ഇതു സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം സ്പീക്കര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍, മനുഷ്യാവകാശ കമ്മിഷന്‍, ന്യൂനപക്ഷ കമ്മിഷന്‍, ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കും നല്‍കിയിട്ടുണ്ട്. നിരവധി രോഗികളെ രാപ്പകലില്ലാതെ പരിചരിക്കുന്ന ചങ്ങരംകുളത്തെ കാരുണ്യം പാലിയേറ്റീവ് കെയറിലെ സജീവ പ്രവര്‍ത്തകനാണ് എം.എ അബ്ദുല്‍ ലത്വീഫ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 months ago
No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  3 months ago
No Image

അത്രയും പ്രിയപ്പെട്ട യെച്ചൂരിക്കായി; ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോയില്‍ ഇ.പി ഡല്‍ഹിയിലെത്തി

Kerala
  •  3 months ago