കേരള മോഡല്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് കേരളത്തിന്റെ സഹായം തേടി മഹാരാഷ്ട്ര, ആരോഗ്യമന്ത്രിക്ക് കത്തയച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ സഹായം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക മഹാരാഷ്ട്ര കത്തയച്ചു. മഹാരാഷ്ട്ര മെഡിക്കല്‍ എഡുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ടി പി ലഹാന്‍ ആണ് ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് കത്തയച്ചത്.
50 വിദഗ്ധ ഡോക്ടര്‍മാരെയും 100 നഴ്സുമാരെയും മഹാരാഷ്ട്രയിലേക്ക് അയക്കണം എന്നാണ് ആവശ്യം. താമസ സൗകര്യം, ഭക്ഷണം, ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്തു. മുംബൈയിലെയും പൂനെയിലെയും കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ മുംബൈയിലെ കൊവിഡ് പ്രത്യേക ആശുപത്രിയില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ ആവശ്യമായ സാഹചര്യത്തിലാണ് നീക്കം.
രോഗബാധ തുടരുന്നതിനാല്‍ 31 ന് അടച്ചുപൂട്ടല്‍ അവസാനിക്കുമെന്ന് പറയാനാകില്ലെന്നും സാഹചര്യത്തിന് അനുസരിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
മഹാരാഷ്ട്രയില്‍ 50,000ത്തിലേറെ പേര്‍ക്കാണ് കൊവിഡ് 19 പിടിപെട്ടത്. 33,988 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.10ല്‍ ആറ് രോഗികളും മുംബൈ മഹാനഗരത്തിലാണ്. പുണെയാണ് കൊവിഡ് വ്യാപിച്ച മറ്റൊരു നഗരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."